1 GBP = 103.68

കേരളത്തിലെ പ്രധാന ജലമേളകളില്‍ ഒന്നായ നെഹ്‌റു ട്രോഫിയുടെ ചരിത്ര വഴികളിലേക്ക് ഒരു എത്തിനോട്ടം

കേരളത്തിലെ പ്രധാന ജലമേളകളില്‍ ഒന്നായ നെഹ്‌റു ട്രോഫിയുടെ ചരിത്ര വഴികളിലേക്ക് ഒരു എത്തിനോട്ടം

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലില്‍ വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടന്‍ വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാ!ല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952ലായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തില്‍ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റില്‍പ്പറത്തി വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.

ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികള്‍ക്കു നല്‍കൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തില്‍ െ്രെപംമിനിസ്‌റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളന്‍ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കള്‍ക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.

നെഹ്‌റു ട്രോഫി ജയിച്ച ചുണ്ടന്‍ വള്ളങ്ങള്‍

1 നടുഭാഗം 1
2 കാവാലം 4
3 പാര്‍ത്ഥസാരഥി 3
4 നെപ്പോളിയന്‍ 5
5 ഗിയര്‍ഗോസ് 1
6 സെന്റ് ജോര്‍ജ്ജ് 1
7 പുളിങ്കുന്ന് 4
8 കല്ലൂപറമ്പന്‍ 6
9 കാരിച്ചാല്‍ 15
10 ജവഹര്‍ തായങ്കരി 5
11 ആയാപറമ്പ് വലിയ ദിവാന്‍ജി 1
12 വെള്ളംകുളങ്ങര 2
13 ചമ്പക്കുളം 8
14 ആലപ്പാടന്‍ 2
15 ചെറുതന 1
16 പായിപ്പാട് 3
17 ദേവാസ് 1
18 ശ്രീ ഗണേഷ് 2
19 ചമ്പക്കുളം പുത്തന്‍ ചുണ്ടന്‍ 1

വള്ളം കളി യുകെയില്‍ അരങ്ങേറുമ്പോള്‍, അറിഞ്ഞിരിക്കേണ്ട ചില വള്ളം കളി ചരിത്രം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more