1 GBP =
breaking news

നീനുവിന് ജോലി; കെവിന്‍റെ കുടുംബത്തിന് വീട്: കൈവിടാതെ സർക്കാർ

നീനുവിന് ജോലി; കെവിന്‍റെ കുടുംബത്തിന് വീട്: കൈവിടാതെ സർക്കാർ

കോട്ടയം :  പ്രണയവിവാഹത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പട്ടികജാതി വിഭാഗ ക്ഷേമ ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കെവിന്റെ കുടുംബം നിരാലംബരാകാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് കോടിയേരി വ്യക്തമാക്കിയത്. യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ വീട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കെവിന്റെ വിവാഹത്തിന് തടസ്സങ്ങള്‍ വന്നപ്പോള്‍ എല്ലാവിധ സഹായങ്ങളും നല്‍കി കൂടെ നിന്നത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന കാര്യവും സിപിഎം സെക്രട്ടറി പ്രത്യേകം ചൂണ്ടിക്കാട്ടി. കെവിന്റെ കൊലപാതക സംഘത്തിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് വ്യക്തമായിട്ടും അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം കൊടുത്തില്ലെന്ന് പറഞ്ഞ കോടിയേരി, ബാക്കിയുള്ള പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് അറിഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകര്‍ മറച്ചു വച്ചുവെന്നും ആരോപിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more