1 GBP = 103.14

ഇക്കാര്യത്തിൽ വി എസ് പറയുന്നത് കേൾക്കണം, പിണറായിയുടെ നിലപാടിതോ? – ചെന്നിത്തലയുടെ നീക്കത്തിൽ ഞെട്ടി സർക്കാർ

ഇക്കാര്യത്തിൽ വി എസ് പറയുന്നത് കേൾക്കണം, പിണറായിയുടെ നിലപാടിതോ? – ചെന്നിത്തലയുടെ നീക്കത്തിൽ ഞെട്ടി സർക്കാർ
ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിലൂടെ പൊതുസ്വത്ത് കൈയ്യേറാൻ സർക്കാർ അനുമതി നൽകുകയാണെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
 ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്ന വിഷയത്തിൽ വി എസ് അച്യുതാനന്ദന്റെ നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വി എസിനോട് വിരോധമുണ്ടെന്നു കരുതി നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 3200 ഹെക്ടറാണ് കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത്. വ്യക്തമായ പഠനം നടത്താതെയാണ് 2006ൽ പ്രാഥമിക വിഞ്ജാപനം പുറപ്പെടുവിച്ചതെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വിസ്തൃതി കുറയ്ക്കുക വഴി ഉദ്യാനം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more