1 GBP = 103.38

പുസ്തക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 65ലക്ഷത്തോളം പുസ്തകങ്ങള്‍ സൗജന്യമായി ഒരൊറ്റ ആപ്പില്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍

പുസ്തക പ്രേമികള്‍ക്ക്  സന്തോഷ വാര്‍ത്ത; 65ലക്ഷത്തോളം പുസ്തകങ്ങള്‍ സൗജന്യമായി  ഒരൊറ്റ ആപ്പില്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍

പുസ്തക പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 65 ലക്ഷത്തോളം പുസ്തകങ്ങള്‍, നിരവധി ഗവേഷണ പേപ്പറുകള്‍, പ്രബന്ധങ്ങള്‍, ജേര്‍ണലുകള്‍, പ്രസിദ്ധീകരണങ്ങള്‍എല്ലാം ഒരൊറ്റ ആപ്പില്‍ ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെത്തുന്നു. ഖരഗ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി വികസിപ്പിച്ച ‘നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ’ എന്ന ആപ്പാണ് ലോകത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമൊരുക്കുന്നത്. മൊബൈല്‍ ഫോണുള്ള ആര്‍ക്കും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയി ഇത് ഡൗണ്‍ലോഡ് ചെയ്ത് അറിവിന്റെ ഈ അലകടലിന് ഉടമയാകാം.

കഴിഞ്ഞ മാസം ആരംഭിച്ച ആപ്പ് ഇതിനകം ഒരു ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഇത് ലഭിക്കുക. ആപ്പിള്‍ വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളില്‍ ഇപ്പോള്‍ ലഭ്യമായ ആപ്പില്‍ വിഷയങ്ങള്‍ അനുസരിച്ച് പുസ്തകങ്ങളും മറ്റും സേര്‍ച്ച് ചെയ്യാനുള്ള സംവിധാനമുണ്ട്. കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ആപ്പിന്റെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനും ലഭ്യമാണ്. ദേശീയ ഡിജിറ്റല്‍ ലൈബ്രറി പദ്ധതിയുടെ ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആപ്പ് തയ്യാറാക്കിയത്. 2015 ഏപ്രിലിലാണ് പൈലറ്റ് പദ്ധതിയായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി പദ്ധതി ആരംഭിക്കുന്നത്.

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍, എട്ട് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളുടെ പുസ്തങ്ങള്‍, ജെഇഇ, ഗേറ്റ്, യുപിഎസ്‌സി ചോദ്യപേപ്പറുകള്‍, ഐഎസ്‌സി, ഐഐടികള്‍, ഐഐഎമ്മുകള്‍ തുടങ്ങിയവയിലെ ഗവേഷണ പ്രബന്ധങ്ങള്‍, സിഎസ്‌ഐആര്‍ പ്രസിദ്ധീകരണങ്ങള്‍, സൗത്ത് ഏഷ്യ ആര്‍ക്കൈവ്, ലോക ഇബുക്ക് ലൈബ്രറി, ഒഇസിഡി, ഇന്‍ഫഌബ്‌നെറ്റ്, സത്യജിത്ത് റേ സൊസൈറ്റി തുടങ്ങിയവയുടെ പുസ്തകങ്ങള്‍ എന്നിങ്ങനെ എണ്ണിലായൊടുങ്ങാത്ത പുസ്തക ശേഖരമാണ് ആപ്പിലുള്ളത്. ലിബ്രിവോക്‌സ് ശേഖരത്തിലുള്ള ഓഡിയോ പുസ്തങ്ങളുടെ നീണ്ട നിരയും ആപ്പില്‍ ലഭ്യമാണ്.

യൂറോപ്യന്‍ ലൈബ്രറികളുടെ പ്ലാറ്റ്‌ഫോമായ യൂറോപ്യാനയുമായും ദേശീയ ഡിജിറ്റല്‍ ലൈബ്രറിക്ക് സഹകരണമുണ്ട്. പത്ത് ലക്ഷത്തോളം പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ സംരംഭവും ദേശീയ ഡിജിറ്റല്‍ ലൈബ്രറി പദ്ധതിയുമായി സംയോജിപ്പിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more