1 GBP = 103.12

ഫ്രാൻസിൽ നിന്നോ ബെൽജിയത്തിൽ നിന്നോ നെതർലാൻഡിൽസിൽ നിന്നോ ബ്രിട്ടനിലേക്ക് കടക്കാൻ £10000 മതിയാകും; മനുഷ്യക്കടത്ത് നടത്തുന്ന 21പേരെ ബ്രിട്ടൻ ബോർഡർ ഫോഴ്സ് പിടികൂടി

ഫ്രാൻസിൽ നിന്നോ ബെൽജിയത്തിൽ നിന്നോ നെതർലാൻഡിൽസിൽ നിന്നോ ബ്രിട്ടനിലേക്ക് കടക്കാൻ £10000 മതിയാകും; മനുഷ്യക്കടത്ത് നടത്തുന്ന 21പേരെ ബ്രിട്ടൻ ബോർഡർ ഫോഴ്സ് പിടികൂടി

ലണ്ടൻ: ഇന്നലെ ബ്രിട്ടൻ ആകമാനം നടത്തിയ റെയ്ഡിൽ നിന്നാണ് മനുഷ്യക്കടത്ത് നടത്തുന്ന 21 പേരെ ബോർഡർ ഫോഴ്സ് പിടികൂടിയത്. നാഷണൽ ക്രൈം ഏജൻസിയുടെ നേതൃത്വത്തിൽ 350 ഓളം ഉദ്യോഗസ്ഥരാണ് ഇന്നലെ രാജ്യം മുഴുവൻ റെയ്ഡിന് നേതൃത്വം കൊടുത്തത്. ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് മനുഷ്യക്കടത്ത് നടത്തി വന്നിരുന്നത്. ആളുകളിൽ നിന്നും അയ്യായിരം മുതൽ പതിനായിരം പൗണ്ട് വരെ വാങ്ങിയാണ് ബ്രിട്ടനിലേക്ക് ആളുകളെ കടത്തിയത്.

അതിർത്തി പ്രദേശങ്ങളിലെ കാർ വാഷ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും മനുഷ്യക്കടത്ത് നടന്നിട്ടുള്ളത്. ഇന്നലെ നടന്ന അറസ്റ്റുകളിൽ പതിനാറോളം ക്ലെവീലാൻഡ് പോലീസാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലായിസ് ഡോവർ കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്തുകൾ കൂടുതൽ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്റ്റോക്റ്റൻ, മിഡ്‌ഡ്‌ലെസ്‌ബോറോ, ഹാർട്ടിൽപൂൾ, വൈനെയാർഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more