1 GBP = 103.14

സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലി ദ്വീപ് നിരസിച്ചു

സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലി ദ്വീപ് നിരസിച്ചു

ന്യൂഡൽഹി: അടുത്ത മാസം സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിച്ചു. രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് മാലദ്വീപിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അഗണിച്ചതിന് പുറമെയാണ് സംയുക്ത അഭ്യാസത്തിനുള്ള ക്ഷണം നിരസിക്കൽ.
ഇതിൽ പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളൊന്നും മാലദ്വീപ് വ്യക്തമാക്കിയിട്ടില്ലെന്ന് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു. ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ രണ്ടുവർഷത്തിലൊരിക്കലാണ് മിലൻ സംഘടിപ്പിക്കുന്നത്. ആസ്ട്രേലിയ, മൗറിഷ്യസ്, മലേഷ്യ, മ്യാൻമർ, ന്യൂസിലൻഡ്, ഒമാൻ തുടങ്ങിയ 16 രാജ്യങ്ങൾ പങ്കെടുക്കുന്ന നാവിക അഭ്യാസം ‘മിലൻ’ മാർച്ച് 6 മുതൽ എട്ടുദിവസം നീണ്ടുനിൽക്കും.

പ്രാദേശിക സൈനിക സഹകരണം വികസിപ്പിക്കുക, സമുദ്ര മേഖലകളിലെ നിയമ ലംഘനങ്ങൾ തടയുക തുടങ്ങിയവയാണ് മിലന്റെ ലക്ഷ്യം.
ദ്വീപ് രാഷ്ട്രമായ ഇന്ത്യയുമായുള്ള അസ്വാരസ്യം വെളിവാക്കുന്നതാണ് മാലദ്വീപിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. അടിയന്താരവസ്ഥ പിൻവലിച്ച് രാജ്യത്ത് ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും മാലദ്വീപ് ഭരണകൂടം അത് അവഗണിക്കുകയായിരുന്നു. ഈ മാസം അഞ്ചിനാണ് പ്രസിഡന്റ് അബ്ദുള്ള യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

മാലദ്വീപ്‌ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണെമെന്ന സുപ്രിംകോടതി ഉത്തരവ് പ്രസിഡന്റ് അബ്ദുള്ള യമീൻ അനുസരിക്കാൻ കൂട്ടാക്കാതിരുന്നതാണ് മാലദ്വീപിനെ പ്രതിസന്ധിയിലേക്ക് നയിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്യുകയും പ്രതിപക്ഷനേതാവും മുൻ പ്രസിഡന്റുമായ മൗമൂൺ അബ്ദുൾ ഖയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more