1 GBP = 103.14

അഴിമതി കേസ്: നവാസ് ഷെരീഫിനും മകൾക്കും മരുമകനും തടവ്

അഴിമതി കേസ്: നവാസ് ഷെരീഫിനും മകൾക്കും മരുമകനും തടവ്

ഇസ്ലാമാബാദ്: അവൻഫീൽഡ് അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകൾക്കും മരുമകനും തടവുശിക്ഷ. ഷെരീഫിന് പത്ത് വർഷവും മകൾ മറിയം ഷെരീഫിന് ഏഴ് വർഷവും മരുമകൻ മു​ഹ​മ്മ​ദ്​ സഫ്​ദറിന്​ ഒരു വർഷവുമാണ് തടവ്. ഷെരീഫിനെതിരെ ചുമത്തിയ നാല് കേസുകളിൽ ഒന്നിന്റെ വിധിയാണ് പാകിസ്താൻ അക്കൗണ്ടബിലിറ്റി കോടതി ഇന്ന് പുറപ്പെടുവിച്ചത്.

തടവ്​ ശിക്ഷയ്ക്കൊപ്പം ഷെരീഫിന്​ എട്ട് ദശലക്ഷം പൗണ്ടും മറിയത്തിന്​ രണ്ട് ദശലക്ഷം പൗണ്ടും പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്​. തൊ​ണ്ട​യി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ച്​ ല​ണ്ട​നി​ൽ ഗുരുതരാവസ്ഥയിൽ ചി​കി​ത്സ​യി​ൽ കഴിയുന്ന ഭാ​ര്യ കു​ൽ​സുവിനൊപ്പമാണ് ഷെരീ​ഫ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ കോടതി വിധി പ്രസ്താവിക്കുന്നത് നീട്ടിവെക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.

1993 മുതൽ ഷെരീഫ് കുടുംബം കൈവശം വെച്ചുവരുന്ന അവൻഫീൽഡ് അപ്പാർട്ട്മെന്റ് സർക്കാർ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. അഴിമതി ആരോപണം നേരിട്ടതിനെ തുടർന്ന് നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി നേരത്തെ അയോഗ്യനാക്കിയിരുന്നു.

പാനമ പേപ്പർ വിവാദത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവച്ച ഷെരീഫിന്റെ അധികാരത്തിലേക്ക് തിരികെ വരാനുള്ള മോഹങ്ങളാണ് പാക് സുപ്രീംകോടതി അന്ന് അവസാനിപ്പിച്ചത്. മൂന്നുതവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് വിവാദങ്ങളെ തുടർന്ന് അഴിമതി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ 2017 ജൂലൈയിൽ രാജിവയ്ക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more