1 GBP = 104.06

യുക്മ ദേശീയ കായിക മേള നാളെ ബിര്‍മിംഗ്ഹാമില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയ കമ്മിറ്റി

യുക്മ ദേശീയ കായിക മേള നാളെ ബിര്‍മിംഗ്ഹാമില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയ കമ്മിറ്റി

സ്വന്തം ലേഖകന്‍

‘യുക്മ ദേശീയ കായികമേള 2017’ നാളെ ബര്‍മിംഗ്ഹാമിലെ സട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ അരങ്ങേറും. നാളെ നടക്കുന്ന കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി കായികമേള കോര്‍ഡിനേറ്ററും നാഷണല്‍ ജോയിന്റ് ട്രഷററൂമായ ജയകുമാര്‍ നായര്‍ അറിയിച്ചു. യുക്മ നാഷണല്‍ പ്രസിഡന്റ് ഉത്ഘാടനം ചെയ്യുന്ന കായികമേളയില്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി റോജിമോന്‍ വര്‍ഗീസും നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസും മുഖ്യാതിഥികളാകും.

തുടര്‍ച്ചയായ ആറാം തവണയാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ യുക്മ ദേശീയ കായികമേളക്ക് അരങ്ങൊരുക്കുന്നത്. യുക്മ മിഡ് ലാന്‍ഡസ് റീജിയനും മിഡ്‌ലാന്‍ഡ്‌സിലെ പ്രബല അസ്സോസിയേഷനായ ഇ എം എ ഏര്‍ഡിങ് ടണും ചേര്‍ന്നാണ് ഇത്തവണത്തെ മേള ഏറ്റെടുത്തു നടത്തുന്നത്. മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ട അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് ആതിഥേയര്‍. യുക്മ റീജണല്‍ കായികമേളകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന കായിക താരങ്ങള്‍ക്കാണ് ദേശീയ മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. ഏഴു റീജിയനുകളിലെയും കായിക മേളകള്‍ അവസാനിച്ച്ചപ്പോള്‍ തന്നെ ദേശീയ കായികമേളയിലെ മത്സരങ്ങള്‍ കടുത്തതാകുമെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.

രാവിലെ പത്തു മണിയോടെ ആരംഭിക്കുന്ന റജിസ്‌ട്രേഷന് ശേഷം നടക്കുന്ന കായികതാരങ്ങളുടെ മാര്‍ച്ച് പാസ്‌ററ് റീജിയനുകളുടെ ശക്തിപ്രകടനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. വടംവലി ഒഴികെയുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്ന് പൗണ്ട് ആണ് രജിസ്‌ട്രേഷന്‍ ഫീസ്. വടംവലി മത്സരത്തിന് ടീം ഒന്നിന് ഇരുപത്തഞ്ചു പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്ആയി നല്‍കേണ്ടത്. അന്‍പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ മത്സര ഗ്രൂപ്പ് കായികമേളയുടെ ആവേശം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുമെന്നാണ് റീജിയണല്‍ മല്‍സരങ്ങള്‍ക്കു ശേഷം ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും പ്രശംസാപത്രവും നല്‍കുന്നതാണ്. ഓരോ വിഭാഗത്തിലും കൂടുതല്‍ വിജയങ്ങള്‍ നേടുന്നവര്‍ക്ക് ചാമ്പ്യന്‍ഷിപ്പും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന അസോസിയേഷനും റീജയണും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.

വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുള്ള വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ കേരളീയ നാടന്‍ വിഭവങ്ങളടങ്ങിയ ഭക്ഷണശാലയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ കായികമേള കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ് (07403223066).

വേദിയുടെ വിലാസം:
Wyndley Leisure Centre, Sutton Coldfield, Birmingham – B73 6 EB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more