1 GBP = 103.75

യുക്മ നാഷണല്‍ കായികമേളക്ക് ഇന്ന് കൊടിയുയരുന്നു, നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് കായികമേള ഉല്‍ഘാടനം ചെയ്യും

യുക്മ നാഷണല്‍ കായികമേളക്ക് ഇന്ന് കൊടിയുയരുന്നു,  നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് കായികമേള  ഉല്‍ഘാടനം ചെയ്യും

ബാലാ സജീവ് കുമാര്‍

ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും ഉത്സവമായ യുക്മ നാഷണല്‍ കായികമേളക്ക് ബെര്‍മിംഗ്ഹാമിലെ സട്ടന്‍ കോള്‍ഫീല്‍ഡില്‍ ഇന്ന് അരങ്ങുണരുകയാണ്. ആവേശത്തിന്റെ , വാശിയുടെ, സൗഹൃദത്തിന്റെ അലയടികള്‍ വിന്‍ഡ്‌ലി ലെഷര്‍ സെന്ററിലെ ട്രാക്കിലും ഫീല്‍ഡിലും ഇന്ന് ഉണരുകയാണ്. യുക്മയുടെ എല്ലാ റീജിയനുകളിലും നടന്ന കായികമേളകളിലെ വിജയികള്‍ക്ക് പുറമെ, ആര്‍ക്കും പങ്കെടുക്കാവുന്ന ഇനമായ വടം വലി മത്സരവും ഈ മൈതാനത്ത് അരങ്ങേറും. പങ്കെടുക്കാനുള്ളവരുടെ ലിസ്റ്റും, മത്സരങ്ങളുടെ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങളും, മത്സരിക്കുന്നവര്‍ക്കും കാണികള്‍ക്കും വേണ്ട ക്രമീകരണങ്ങളും, വിജയികള്‍ക്കുള്ള സമ്മാനങ്ങളും, എല്ലാം ഒരുക്കി കായികമേളയുടെ നടത്തിപ്പിന് യുക്മ ഒരുങ്ങിക്കഴിഞ്ഞു എന്ന് നാഷണല്‍ കായികമേള കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍ യുക്മ ന്യൂസിനെ അറിയിച്ചു.

കാലത്ത് 10 മണിമുതല്‍ പങ്കെടുക്കാനുള്ളവര്‍ക്ക് ഉള്ള രജിസ്‌ട്രേഷന്‍ യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നതാണ്. അതേത്തുടര്‍ന്ന് വിഖ്യാതമായ യുക്മ മാര്‍ച്ചുപാസ്റ്റും അരങ്ങേറും. തുടര്‍ന്ന് യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് ഔദ്യോഗികമായി നാഷണല്‍ കായികമേള യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിന്റെയും, നാഷണല്‍ വൈസ് പ്രസിഡണ്ട് സുജു ജോസഫിന്റെയും, മുന്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെയും, മറ്റു നാഷണല്‍/ റീജിയണല്‍ ഭാരവാഹികളുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. സബ്ജൂനിയേഴ്‌സിന്റെ 50 മീറ്റര്‍ ഓട്ട മത്സരമാണ് ആദ്യ ഇനം. അതെ സമയം തന്നെ സീനിയേഴ്‌സിന്റെ ലോങ്ങ് ജംപും, സൂപ്പര്‍ സീനിയേഴ്‌സിന്റെ ഷോട്ട് പുട്ട് മത്സരവും നടക്കും.തുടര്‍ന്ന് ക്രമമായി മത്സരങ്ങള്‍ നടക്കുന്നതാണ്.

യുക്മ കായികമേളയുടെ ഏറ്റവും വാശിയേറിയതും അവസാന ഇനവുമായ വടം വലി മത്സരം മൂന്നു മണിയോടെ നടത്തുന്നതാണ്. ഈ മത്സരത്തിന് മാത്രം യുക്മ റീജിയണല്‍ കായികമേളയില്‍ മത്സരിച്ചിരിക്കണം നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാന്‍ എന്ന നിബന്ധന ബാധകമല്ല. മാത്രമല്ല വിജയികള്‍ക്ക് ക്യാഷ് െ്രെപസും ഉണ്ടായിരിക്കുന്നതാണ്.

കായികമേളയുടെ അവസാനമുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി അനുമോദിക്കുന്നതാണ്. യുക്മയുടെ ഈ വര്‍ഷത്തെ നാഷണല്‍ കായികമേളയിലേക്ക് എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നതായി നാഷണല്‍ കമ്മിറ്റി അറിയിച്ചു.

വേദിയുടെ വിലാസം:-
Wyndley Leisure Centre, Sutton Coldfield, Birmingham – B73 6 EB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more