1 GBP = 104.16

യുക്മ നാഷണല്‍ കായികമേളക്ക് ആവേശകരമായ തുടക്കം…

യുക്മ നാഷണല്‍ കായികമേളക്ക് ആവേശകരമായ തുടക്കം…

യുക്മ ദേശീയ കായികമേളക്ക് ഇക്കുറി ജനങ്ങളില്‍ നിന്ന് ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം. മികച്ച ജനപങ്കാളിത്തത്തോടെ ആരംഭിച്ച കായികമേള യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ ഉത്ഘാടന ചടങ്ങില്‍ നാഷണല്‍ ജോയിന്റ് ട്രഷററും കായികമേള കോര്‍ഡിനേറ്ററുമായ ജയകുമാര്‍ നായര്‍ സ്വാഗതവും നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ് നന്ദിയും അര്‍പ്പിച്ചു. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ്, നാഷണല്‍ ജോയിന്റ് സെക്രെട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന കായികതാരങ്ങളുടെ വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റിന് റീജിയണല്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി. യുക്മ ദേശീയ ഭാരവാഹികള്‍ക്ക് പിന്നിലായി വിവിധ റീജിയനുകളില്‍ നിന്നായി നൂറു കണക്കിന് കായികതാരങ്ങളാണ് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. കിഡ്‌സ് വിഭാഗത്തിലുള്ള മത്സരങ്ങളോടെ ആരംഭിച്ച കായിക മത്സരങ്ങള്‍ക്ക് മുന്‍ കാലങ്ങളേക്കാള്‍ വീറും വാശിയുമാണ് പ്രകടമാകുന്നത്.#

യുക്മ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫേഴ്‌സ് ആയ ബെറ്റര്‍ ഫ്രെയിംസ് പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more