1 GBP = 103.12

എയര്കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം: സൗദിയില്‍ മൂന്ന് മലയാളികളുള്‍പ്പെടെ പതിനൊന്ന് പേര്‍ മരിച്ചു

എയര്കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം: സൗദിയില്‍ മൂന്ന് മലയാളികളുള്‍പ്പെടെ പതിനൊന്ന് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 11 പേര്‍ മരിച്ചു. മരിച്ച മറ്റുള്ളവരില്‍ ഏഴുപേര്‍ ഇന്ത്യക്കാരും ഒരു ബംഗ്‌ളാദേശകാരനുമാണ്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിലെ പഴയ എയര്‍ കണ്ടീഷണര്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിക്കാരായിരന്നു അപകടത്തില്‍പ്പെട്ടത്. ഇവര്‍ തമാസിച്ചിരുന്ന മൂന്ന് നില കെട്ടിടത്തില്‍ ജനാലകള്‍ ഇല്ലാതിരുന്നത് അപകത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചതെന്നാണ് കരുതുന്നത്. പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്. മരിച്ചവര്‍ ഇന്ത്യക്കാരും ബംഗ്ലാദേശ് പൗരന്മാരുമാണ്. പരിക്കേറ്റ ആറ് പേരെയും സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരും ഇന്ത്യാക്കാരാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ നജ്‌റാനിലെ അമീര്‍ ഉത്തരവിട്ടു.മൃതദേഹത്തില്‍നിന്നും ശേഖരിച്ച കോശ സാമ്പിളുകളുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മരണകാരണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more