1 GBP =

രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞു; നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ മാറ്റിവച്ചു

രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞു; നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ മാറ്റിവച്ചു

എറണാകുളം: ശാരീരിക അവശതകളെ തുടര്‍ന്ന് സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത് തത്കാലത്തേക്ക് ഉപേക്ഷിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞു. ചോദ്യം ചെയ്യാവുന്ന അവസ്ഥയിലല്ല താരമെന്ന് മെഡിക്കല്‍ സംഘം പറഞ്ഞതനുസരിച്ചാണ് ഉപേക്ഷിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറിയാല്‍ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ടീസ് നല്‍കിയിരുന്നതനുസരിച്ച് ഇന്ന് രാവിലെ 10 മണിയോടെയാണ് ആലുവ പൊലീസ് ക്ലബ്ബില്‍ നാദിര്‍ഷ ഹാജരായത്. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ തന്നെ താരം ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചു. അമിതമായി വിയര്‍ക്കുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം പരിശോധനകള്‍ നടത്തി. ഇതില്‍ താരത്തിന്റെ രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതായി കണ്ടെത്തി. തുടര്‍ന്നാണ് നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ മാറ്റി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.

അതിനിടെ, കേസിലെ മറ്റൊരു പ്രതിയും നാദിര്‍ഷായുടെ ഉറ്റ സുഹൃത്തുമായ നടന്‍ ദിലീപ് കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നേരത്തെ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ദിലീപ് രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹര്‍ജി തള്ളുകയായിരുന്നു. വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന്ക രുതിയിരിക്കുന്നതിനിടെയാണ് അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷയുമായി എത്തിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more