1 GBP = 103.92
breaking news

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി, അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ ഇല്ലെന്ന് പൊലീസ്; ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി

നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി, അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ ഇല്ലെന്ന് പൊലീസ്; ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ നാദിര്‍ഷായ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്നും അതിനാല്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.

നാദിര്‍ഷായെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ജാമ്യഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. ആവശ്യമെങ്കില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപ് ഇന്നലെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more