യുഎപിഎ പ്രകാരം കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു


യുഎപിഎ പ്രകാരം കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു

മാവോവാദികളെ സഹായിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ പോലീസ് വിട്ടയച്ചു. നദീറിന് എതിരേ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വിട്ടയച്ചത്. ദേശീയഗാനത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ അറസ്റ്റിലായ നോവലിസ്റ്റ് കമല്‍ സി ചവറയെ സന്ദര്‍ശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് നദീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് നടപടിയ്ക്കും യുഎപിഎ ദുരുപയോഗം ചെയ്യുന്നതിനും എതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നദീറിനെ പോലീസ് വിട്ടയച്ചത്. നദീറിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍ സി ചവറ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരാഹാര സമരം നടത്തുകയാണ്. യുഎപിഎ ദുരുപയോഗം ചെയ്യുന്നതിന് എതിരേ വി.എസ്. അച്യൂതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നീ നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates