1 GBP = 104.26
breaking news

യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം ഇന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍… മക്കളെ കാണാനെത്തിയ മാതാപിതാക്കളുടെയും, വിശിഷ്ടാതിഥികളെയും വാദ്യമേളങ്ങളോടെ സ്വീകരിക്കും….ആഘോഷങ്ങള്‍ക്ക് മിഴിവാകാന്‍ ഗാനമേളയും…

യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം ഇന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍… മക്കളെ കാണാനെത്തിയ മാതാപിതാക്കളുടെയും, വിശിഷ്ടാതിഥികളെയും വാദ്യമേളങ്ങളോടെ സ്വീകരിക്കും….ആഘോഷങ്ങള്‍ക്ക് മിഴിവാകാന്‍ ഗാനമേളയും…

ജിജോ അരയത്ത്

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായ അനുഗ്രഹീതമായ കോട്ടയം ജില്ലയിലെ മുട്ടുചിറ ഗ്രാമത്തില്‍ നിന്നും യുകെയില്‍ കുടിയേറി പാര്‍ത്തിരിക്കുന്ന നിവാസികളുടെ കൂട്ടായ്മയായ മുട്ടുചിറ സംഗമം ഇന്ന് (സെപ്റ്റംബര്‍ 2ന്) രാവിലെ 10 മാണി മുതല്‍ ആരംഭിക്കും. സംഘടനാ മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും യുകെയിലെ ഏറ്റവും വലിയ സംഗമമെന്ന് അറിയപ്പെടുന്ന മുട്ടുചിറ സംഗമം ഇന്‍ യുകെ വിശുദ്ധ കുര്‍ബ്ബാനയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്.

മുട്ടുചിറ സംഗമം രക്ഷാധികാരിയും ഉത്തരേന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ റവ. ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഈ വര്‍ഷം ആദ്യ കുര്‍ബ്ബാന സ്വീകരിച്ച കുട്ടികള്‍ക്ക് വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ കാഴ്ച വയ്ക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. തന്മൂലം അവര്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ച വേഷത്തില്‍ എത്തിച്ചേരേണ്ടതാണ്.

തുടര്‍ന്ന് മുട്ടുചിറ സംഗമം ഇന്‍ യുകെയില്‍ പങ്കെടുക്കുവാനായി മാത്രം കഴിഞ്ഞ ദിവസം യുകെയില്‍ എത്തിച്ചേര്‍ന്ന രക്ഷാധികാരി റവ. ഫാ. വര്‍ഗീസ് നടയ്ക്കലിനെയും കടുത്തുരുത്തി മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മാതാപിതാക്കളുടെ പ്രതിനിധിയുമായ തോമസ് സി. മാഞ്ഞൂരാന്‍, ഇവരെ കൂടാതെ നാട്ടില്‍ നിന്നെത്തിയ നിരവധി, അനവധി മാതാപിതാക്കളെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കുകയും തുടര്‍ന്ന് അവര്‍ ഭദ്രദീപം കൊളുത്തി സംഗമം ഉത്ഘാടനം ചെയ്യുന്നതുമാണ്.

മുട്ടുചിറ നിവാസിയും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ താമസിക്കുകയും ചെയ്യുന്ന സിറിള്‍ മാഞ്ഞൂരാന്‍ ആണ് ഈ വര്‍ഷത്തെ സംഗമത്തിന്റെ മുഖ്യ സംഘാടകന്‍. കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമില്‍ നടത്തപ്പെട്ട സംഗമത്തിന്റെ പിറ്റേ ദിവസം മുതല്‍ സിറിള്‍ തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തിയാണ് ഇന്നത്തെ സംഗമത്തോട് കൂടി നടക്കാന്‍ പോകുന്നത്. കഴിഞ്ഞയിടയ്ക്ക് യുകെ സന്ദര്‍ശിച്ച കോട്ടയം എം.പി ജോസ് കെ. മാണിയും, കടത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫും സിറിളിനെ ഫോണില്‍ വിളിക്കുകയും സംഗമ വിവരങ്ങള്‍ ആരായുകയും ആശംസകളറിയിക്കുകയും ചെയ്തിരുന്നു.

ഉത്ഘാടനത്തിന് ശേഷം നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും കായിക കലാ മത്സരങ്ങളും സംഗമത്തിന് മാറ്റ് കൂട്ടും. എല്ലാ വര്‍ഷവും മുടങ്ങാതെ എത്തുന്ന മുട്ടുചിറ നിവാസിയായ അമ്മച്ചിയുടെ ഫ്യൂഷന്‍ ഡാന്‍സും നോട്ടിങ്ഹാം ബോയ്‌സിന്റെ ഗാനമേളയും ആഘോഷപരിപാടികള്‍ക്ക് തിളക്കമേകും. കൂടാതെ മുട്ടുചിറയിലെ സുന്ദരിയെ കണ്ടെത്തുവാന്‍ നടത്തുന്ന മിസ് മുട്ടുചിറ മത്സരവും സംഗമവേദി ആവേശഭരിതമാക്കും. കൂടാതെ വ്യത്യസ്ത തലങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികളെ സംഗമ വേദിയില്‍ വച്ച് ആദരിക്കുന്നതാണ്.

സംഗമത്തിന് എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഇതിനോടകം തന്നെ 25 ഓളം ഹോട്ടല്‍ മുറികള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ മുന്‍കൂറായി ബുക്ക് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സിറില്‍ മാഞ്ഞൂരാന്‍: 07958675140

ഹാളിന്റെ വിലാസം:

Bradwell Community Centre, Riceyman Road, Newcastle Under Lyme Stoke On Trent, ST5 8LF

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more