1 GBP = 103.12

മട്ടണ്‍ ബിരിയാണിയില്‍ ആടിനു പകരം ചേര്‍ക്കുന്നതു പൂച്ച ഇറച്ചി; സംഭവം കണ്ടെത്തിയത് വ്യാപകമായി പൂച്ചകള്‍ കാണാതാകാന്‍ തുടങ്ങിയപ്പോള്‍: പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

മട്ടണ്‍ ബിരിയാണിയില്‍ ആടിനു പകരം ചേര്‍ക്കുന്നതു പൂച്ച ഇറച്ചി; സംഭവം കണ്ടെത്തിയത് വ്യാപകമായി പൂച്ചകള്‍ കാണാതാകാന്‍ തുടങ്ങിയപ്പോള്‍: പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

വീടുകളില്‍ നിന്നു വ്യാപകമായരീതിയില്‍ വളര്‍ത്തുപൂച്ചകളെ നഷ്ട്ടപ്പെട്ടു തുടങ്ങിയപ്പോഴണു ചെന്നൈ നിവാസികള്‍ ഇക്കര്യം ശ്രദ്ധിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുറത്തു വന്നതു ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നരികൊറവ വിഭാഗത്തില്‍ പെട്ട നാടോടികളായിരുന്നു പൂച്ചകളെ പിടികൂടിയിരുന്നത്. നഗരത്തില്‍ വിവിധയിടങ്ങില്‍ തമ്പടിച്ച ഇവരില്‍ നിന്നു 40 പൂച്ചകളെ കണ്ടെത്തി.

അന്വേഷണണത്തില്‍ ഇവര്‍ ഈ പൂച്ചകളെ പിടിക്കുന്നതു റോഡരികിലെ ചെറിയ ചെറിയ തട്ടുകടകളില്‍ നല്‍കാന്‍ വേണ്ടിയാണ് എന്നു കണ്ടെത്തി. അവിടെ കുറഞ്ഞ വിലയ്ക്കു മട്ടണ്‍ ബിരിയാണി എന്ന പേരില്‍ വില്‍ക്കുന്ന ബിരിയാണികളില്‍ ആട്ടിറച്ചിക്കു പകരം ചേര്‍ക്കുന്നതു പൂച്ച ഇറച്ചിയാണ് എന്നു പറയുന്നു. ബാറുകളോടും മദ്യവില്‍പ്പന ശാലകളോടും ചേര്‍ന്നുള്ള തട്ടുകടകളിലാണു പൂച്ച ബിരിയാണി വില്‍ക്കുന്നത്.

ഇതു കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ആരും അന്വേഷിച്ചു വരില്ല എന്നതിനാലാണ് ഇത്തരം തട്ടുകടകളില്‍ വില്‍ക്കുന്നത് എന്നു പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി നാടോടികള്‍ ഇത്തരത്തില്‍ തട്ടുകടക്കാര്‍ക്കു പൂച്ചയിറച്ചി വില്‍ക്കുന്നുണ്ട് എന്നു പോലീസ് പറയുന്നു. രാത്രിയിലാണ് ഇവരുടെ പ്രവര്‍ത്തനം. വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്കിടയിലും നാടോടികള്‍ പൂച്ചയിറച്ചി വിളമ്പാറുണ്ടത്രെ. നാടോടികളില്‍ നിന്നു പിടിച്ചെടുത്ത 40 പൂച്ചകളെ സംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more