1 GBP = 103.73
breaking news

മരിച്ചയാളുടെ മതമേത്​​? തർക്കത്തിനൊടുവിൽ തീരുമാനം

മരിച്ചയാളുടെ മതമേത്​​? തർക്കത്തിനൊടുവിൽ തീരുമാനം

പ​റ​ളി (പാ​ല​ക്കാ​ട്): മ​രി​ച്ച വ്യ​ക്തി​യു​ടെ മ​ത​വി​ശ്വാ​സ​ത്തെ​ച്ചൊ​ല്ലി സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ ത​ർ​ക്കം. പ​റ​ളി എ​ട​ത്ത​റ അ​ഞ്ചാം​മൈ​ൽ സ്വ​ദേ​ശി ക​ല്ലി​ങ്ക​ൽ വീ​ട്ടി​ൽ മു​ത്തു​വി​​െൻറ (60) സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ർ​ക്ക​മു​ട​ലെ​ടു​ത്ത​ത്. വ​ടു​ക സ​മു​ദാ​യ​ക്കാ​ര​നാ​യ മു​ത്തു 15 വ​ർ​ഷ​മാ​യി ക്രി​സ്ത്യ​ൻ പെ​ന്ത​ക്കോ​സ്ത് വി​ശ്വാ​സ​പ്ര​കാ​ര​മാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ്​ പു​രോ​ഹി​ത​രും വ​ടു​ക സ​മു​ദാ​യ​ക്കാ​ര​നാ​ണെ​ന്നും ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ഇൗ ​സ​മു​ദാ​യ​ക്കാ​രും രം​ഗ​ത്തെ​ത്തി.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് മു​ത്തു മ​രി​ച്ച​ത്. ഒ​ടു​വി​ൽ പൊ​ലീ​സെ​ത്തി, ഭാ​ര്യ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പെ​ന്ത​ക്കോ​സ്ത് വി​ഭാ​ഗ​ത്തി​ന് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ച്ചു. ര​ണ്ട്​ പെ​ൺ​മ​ക്ക​ളും ഭാ​ര്യ​യും മ​ക​നു​മ​ട​ങ്ങു​ന്ന​താ​ണ് മു​ത്തു​വി‍​െൻറ കു​ടും​ബം. വി​ദേ​ശ​ത്താ​യി​രു​ന്ന മ​ക​ൻ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മ​ങ്ക​ര പൊ​ലീ​സ് മ​ക​നെ​യും മു​ത്തു​വി‍​െൻറ ഭാ​ര്യ​യെ​യും വി​ളി​ച്ചി​രു​ത്തി ച​ർ​ച്ച ന​ട​ത്തി.പി​താ​വി​​െൻറ മ​തം​മാ​റ്റ​േ​ത്താ​ട് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ മ​ക​ൻ അ​റി​യി​ച്ചു.

എ​ന്നാ​ൽ, പെ​ന്ത​ക്കോ​സ്ത് സ​ഭ​ക്കാ​ർ ത​ങ്ങ​ളെ ധാ​രാ​ളം സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ ആ​ചാ​ര​പ്ര​കാ​രം സം​സ്കാ​രം ന​ട​ത്താ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നും മു​ത്തു​വി‍​െൻറ ഭാ​ര്യ പ​റ​ഞ്ഞ​പ്പോ​ൾ വ​ടു​ക സ​മു​ദാ​യ​ക്കാ​ർ പി​ന്മാ​റി. അ​വ​സാ​നം ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​രം സം​സ്കാ​രം ന​ട​ത്താ​ൻ മൃ​ത​ദേ​ഹം അ​ട്ട​പ്പ​ള്ള​ത്തേ​ക്കു കൊ​ണ്ടു​പോ​യി. മ​ക​ൻ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more