1 GBP = 103.61
breaking news

മുത്തലാഖ് അവസാനിപ്പിക്കാന്‍ സമുദായ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് മോദി

മുത്തലാഖ് അവസാനിപ്പിക്കാന്‍ സമുദായ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് മോദി

മുസ്ലിം സമുദായത്തിലെ സ്ത്രീകളെ ദുരിതത്തിലാക്കുന്ന മുത്തലാഖ് എന്ന സമ്പ്രാദായത്തെ അവസാനിപ്പികാന്‍ മുസ്ലിം സമുദായത്തിലെ പരിഷ്കര്‍ത്താക്കള്‍ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ ഇവര്‍ക്ക് മാത്രമേ സാധിക്കുളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയം രാഷ്ട്രീയ കണ്ണോടുകൂടി കാണരുതെന്നും ഈ പഴയ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുളള നടപടികള്‍ തന്റെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജ്?ഞാന്‍ ഭവനില്‍ ബസവ ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more