1 GBP = 104.21
breaking news

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു, ഡോക്‌ടർ അറസ്‌റ്റിൽ

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു, ഡോക്‌ടർ അറസ്‌റ്റിൽ

മുസാഫർനഗർ: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്‌ടർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ ഡോക്‌ടറാണ് ചികിത്സയ്ക്കെത്തിയ രോഗികളെ ലെെംഗികമായി പീഡിപ്പിച്ച കേസിൽ പ്രദേശത്ത് നിന്നും അറസ്‌റ്റിലാവുന്നത്.
യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിലാണ് ഡോക്‌ടറായ സജിൻ ഹസനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു വർഷം മുമ്പ് ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഒരു വർഷത്തോളമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് കെെത്തോറ സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് ചൗദരി പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ക്ലിനിക്കിൽ ചികിത്സയ്‌ക്ക് എത്തിയപ്പോഴായിരുന്നു ഡോക്‌ടർ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യം പകർത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാൻ പ്രേരിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

പരിശോധനയ്ക്കെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിച്ചുവെന്നാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്‌ത മറ്റൊരു കേസ്. ഡ‌ോക്ടർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more