1 GBP = 104.17

മുരുകന്റെ മരണം: ചികിത്സയിൽ വീഴ്‌ച വരുത്തിയ ആറ് ഡോക്‌ടർമാർ പ്രതികൾ

മുരുകന്റെ മരണം: ചികിത്സയിൽ വീഴ്‌ച വരുത്തിയ ആറ് ഡോക്‌ടർമാർ പ്രതികൾ

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തിൽ വിവിധ ആശുപത്രികളിലെ ആറ് ഡോക്‌ടർമാർ പ്രതികളാകും. മുരുകനെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോക്‌ടറും രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയും ഗുരുതര വീഴ്‌ച വരുത്തി. ഇത് കൂടാതെ കൊല്ലം മെഡിസിറ്റി, മെഡിട്രിന ആശുപത്രികളിലെ ഡോക്‌ടർമാരെയും പ്രതികളാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.
എന്നാൽ അറസ്‌റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോർട്ടിന് ശേഷം മാത്രമേ തീരുമാനിക്കൂ. കേസിൽ നിന്ന് കൊല്ലം കിംസ്, എസ്.യു.ടി റോയൽ ആശുപത്രികളെ ഒഴിവാക്കി. കേസിൽ 45 സാക്ഷികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം മെഡിട്രിന ആശുപത്രിയിലെ ഡോ.പ്രീതി ,മെഡിസിറ്റിയിലെ ഡോ.ബിലാൽ അഹമ്മദ് , തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.പാട്രിക്ക് , ഡോ.ശ്രീകാന്ത്, അസീസിയ മെഡിക്കൽ കോളേജിലെ ഡോ.രോഹൻ, ഡോ.ആഷിക്ക് എന്നിവരെ പ്രതികളാക്കാനാണ് തീരുമാനം. ഈ ഡോക്‌ടർമാർ വിചാരിച്ചിരുന്നെങ്കിൽ മുരുകനെ രക്ഷിക്കാമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

മുരുകന് ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഈ ആശുപത്രികൾക്കെതിരെ ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഡ്യൂട്ടിയിലായിരുന്ന ഡോക്‌ടർമാരെ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. ഡോക്ടർമാരുടെ നിർദേശം ഇല്ലാതെ നഴ്‌സ് ഉൾപ്പടെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന വസ്തുത പൊലീസിന് ബോദ്ധ്യമുണ്ട്. ഇത്തരം കേസുകളിൽ ഡോക്ടർമാർ ഉൾപ്പടെ ആരെങ്കിലും താല്പര്യം കാണിച്ചാൽ അവരുടെ ശമ്ബളത്തിൽ നിന്നും ചികിത്സാതുക ഈടാക്കുമെന്ന മുന്നറിയിപ്പ് ചില ആശുപത്രി മാനേജ്‌മെന്റുകൾ നൽകിയിട്ടുണ്ടെന്നതും കേസിൽ നിർണായക ഘടകമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more