മെസ്സിയെന്ന സ്വപ്നത്തെ നേരിട്ടുകണ്ട മുര്‍ത്താസയ്ക്ക് വിട്ടുപോകാന്‍ വയ്യ, അവസാനം റഫറിയെടുത്ത്ുകൊണ്ട് പോയി


മെസ്സിയെന്ന സ്വപ്നത്തെ നേരിട്ടുകണ്ട മുര്‍ത്താസയ്ക്ക് വിട്ടുപോകാന്‍ വയ്യ, അവസാനം റഫറിയെടുത്ത്ുകൊണ്ട് പോയി

മെസിയെന്ന പേര് എഴുതിയ വെള്ളയും നീലയും വരയുള്ള പ്ലാസ്റ്റിക് കൂട് അണിഞ്ഞ് ഫോട്ടോയ്ക്ക പോസ് ചെയ്ത അഫ്ഗാന്‍ ബാലന്‍ മുര്‍ത്താസ തന്റെ സ്വപ്നത്തെ കണ്‍കുളിര്‍ക്കെ കണ്ടു. സൗദി ക്ലബ്ബായ അല്‍ അഹ്ലിയുമായി സൗഹൃദമത്സരം കളിയ്ക്കാന്‍ ബാര്‍സലോണയ്‌ക്കൊപ്പം ദോഹയിലെത്തിയപ്പോഴാണ് മെസ്സിയെ നേരിട്ടുകാണാന്‍ മുര്‍ത്താസയ്ക്ക് ഭാഗ്യമുണ്ടായത്. എന്നാല്‍ മെസ്സിയെ വിട്ടുപോരാന്‍ മടിച്ച കുഞ്ഞി ആരാധകനെ അവസാനം റഫറി എടുത്തുകൊണ്ട പോവുകയായിരുന്നു.

ഖത്തര്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ സംഘടനയും ചേര്‍ത്താണ് മുര്‍ത്താസയ്ക്ക് മെസ്സിയെ കാണാനുള്ള ്അവസരം ഒരുക്കിയത്. ലോകം കാണാന്‍ ആഗ്രഹിച്ച ചിത്രം എന്ന പേരിലാണ് ഇരുവരും തമ്മിലുള്ള ചിത്രം സുപ്രീംകമ്മറ്റി ട്വീറ്റ് ചെയ്തത്.

ഈ വര്‍ഷം ജനുവരിയിലാണ് പ്ലാസ്റ്റിക് കൊണ്ടുള്ള കൂടില്‍ മെസ്സിയുടെ പേര് എഴുതി ധരിച്ച മുര്‍ത്താസയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. ചിത്രം പ്രമുഖമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മെസ്സി തന്റെ ഒപ്പിട്ട ഒരു ജഴ്‌സി മുര്‍ത്താസയ്ക്ക് അയച്ച് നല്‍കിയിരുന്നു.

അഫ്ഗാനിലെ ജഗോറി ജില്ലയിലെ താമസക്കാരനായ മുര്‍ത്താസയ്ക്കും കുടുംബത്തിനും അവിടുത്തെ പ്രശ്‌നങ്ങള്‍കാരണം പാകിസ്ഥാനിലേക്ക് നടുകടക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ മേയ് മാസം മുതല്‍ പാകിസ്ഥാനില്‍ അഭയാര്‍ത്ഥിയായി കഴിയുകയായണ് മുര്‍ത്താസയും കുടുംബവും.

മെസ്സിയെ കണ്ടപ്പോള്‍ മുതല്‍ കൈയ്യില്‍ നിന്ന് വിടാതെ പിടിച്ച മുര്‍ത്താസയുടെ ചിത്രങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലായി തുടരുകയാണ്. പലവട്ടം മൈതാനത്തിന് പുറത്തെത്തിക്കാന്‍ നോക്കിയെങ്കിലും മെസ്സിയുടെ കൈവിരല്‍ തുമ്പ് പിടിച്ച് നടന്ന മുര്‍ത്താസയെ അവസാനം റഫറി വന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates