1 GBP = 103.70

യുവാവിനെ കൊന്ന്​ കഷണങ്ങളാക്കി ഫ്രിഡ്​ജിൽ ഒളിപ്പിച്ചു; സുഹൃത്തിനെ ​െപാലീസ്​ തിരയുന്നു

യുവാവിനെ കൊന്ന്​ കഷണങ്ങളാക്കി ഫ്രിഡ്​ജിൽ ഒളിപ്പിച്ചു; സുഹൃത്തിനെ ​െപാലീസ്​ തിരയുന്നു

ന്യൂ‍ഡൽഹി: തെക്കൻ ഡൽഹിയിലെ സൈദുലജബിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളായി നുറുക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിൻ ജോഷിയാണ് (26) കൊല്ലപ്പെട്ടത്.

സുഹൃത്ത് ബാദൽ മണ്ഡലി​​െൻറ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിനെ കാണാതായിരുന്നു. അവനെ അന്വേഷിച്ച്​ ബന്ധുക്കൾ വിപി​​െൻറ സുഹൃത്തായ ബാദൽ മണ്ഡലി​​െൻറ വീട്ടിൽ കഴിഞ്ഞ ദിവസം വൈകീട്ട്​ എത്തിയിരുന്നു. വീട്​ അടച്ചിട്ടിരുന്നു. എന്നാൽ കെട്ടിടത്തിൽ നിന്ന്​ രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തുടർന്ന്​ ബന്ധുക്കൾ ​െപാലീസിനെ വിവരമറിയിച്ചു.

പൊലീസെത്തി വാതിൽ തകർത്ത്​ അകത്തു കയറിയപ്പോൾ യുവാിശൻറ ശരീരഭാഗങ്ങൾ വീട്ടി​െല ഫ്രിഡ്​ജിൽ നിന്ന്​ ലഭിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത് ബാദലിനായി അന്വേഷണം തുടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more