1 GBP = 103.69
breaking news

മാണിയുമായി സഹകരണം: നിലപാടില്‍ മലക്കം മറിഞ്ഞ് വി മുരളീധരന്‍, ആരുടേയും വോട്ട് സ്വീകരിക്കും

മാണിയുമായി സഹകരണം: നിലപാടില്‍ മലക്കം മറിഞ്ഞ് വി മുരളീധരന്‍, ആരുടേയും വോട്ട് സ്വീകരിക്കും

ആലപ്പുഴ: കെഎം മാണിക്കെതിരായ തന്റെ നിലപാട് തിരുത്തി ബിജെപിയുടെ നിയുക്ത രാജ്യസഭാംഗം വി മുരളീധരന്‍ രംഗത്ത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് സ്വീകരിക്കുമെന്നും മാണി വിഷയത്തില്‍ കുമ്മനം രാജശേഖരന്റേതാണ് പാര്‍ട്ടി നിലപാടെന്നും മുരളീധരന്‍ പറഞ്ഞു. മാണിക്കെതിരായ മുരളീധരന്റെ പ്രസ്താവന ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടില്‍ നിന്നും മുരളീധരന്‍ മലക്കം മറിഞ്ഞത്.

തെരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് വാങ്ങും. ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് തന്റെയും നിലപാട്. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മുരളീധരന്‍ വ്യക്തമാക്കി.

മാണിയെ കൊള്ളക്കാരനാക്കി മുരളീധരന്‍ നടത്തിയ പ്രസ്താവനയെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ദേശീയനിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് മാണിയെ സന്ദര്‍ശിച്ച് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയതിനെ കുറിച്ചുള്ള ചോദ്യത്തിന് തെരഞ്ഞെടുപ്പില്‍ കള്ളന്‍മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഇത് പിന്നീട് നേതാക്കന്‍മാര്‍ തമ്മിലുള്ള പരസ്യവാക്‌പോരിലേക്ക് നയിക്കുകയായിരുന്നു.

ഇന്ന് കൊല്ലത്ത് നടന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മുരളീധരന്റെ പ്രസ്താവന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും കുമ്മനം രാജശേഖരന്‍ തന്നെ യോഗത്തില്‍ ആവശ്യപ്പെട്ടു. സ്വന്തം കാര്യം നേടിയതിന് ശേഷം മുരളീധരന്‍ കലം ഉടയ്ക്കുകയാണെന്നായിരുന്നു എംടി രമേശ് പറഞ്ഞത്. യോഗത്തില്‍ മുരളീധരന്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുരളീധരന്‍ തന്റെ നിലപാട് തിരുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more