1 GBP = 103.97

മുംബൈയിൽ മഴ ശക്​തം; ട്രെയിൻ, റോഡ്​ ഗതാഗതം താളംതെറ്റി

മുംബൈയിൽ മഴ ശക്​തം; ട്രെയിൻ, റോഡ്​ ഗതാഗതം താളംതെറ്റി

മുംബൈ: മൂന്നാം ദിവസവും കനത്ത മഴ തുടരുന്ന മുംബൈ നഗരത്തിൽ ഗതാഗതം താറുമാറായി. പല പ്രദേശങ്ങളും വെള്ള കയറിയ നിലയിലാണ്​​. വരുന്ന രണ്ട്​ മണിക്കൂർ നേരത്തേക്ക്​ ശക്​തമായ മഴയുണ്ടാകുമെന്നും അടുത്ത രണ്ട്​ ദിവസവും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Non-Stop Rain In Mumbai, Dabbawallahs Cancel Services Today: 10 Points

ട്രെയിൻ, റോഡ്​ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു​. വസായ്​ വിഹാർ സബർബൻ ട്രെയിൻ സേവനം തൽകാലത്തേക്ക്​ നിർത്തിവെച്ചു. നല സോപാരയിലേക്കുള്ള ഗതാഗതവും മഴയെ തുടർന്ന്​ തടസ്സപ്പെട്ടു​. നഗരത്തി​​​​​െൻറ പടിഞ്ഞാറൻ മേഖലയിലേക്കുള്ള ട്രെയിനുകൾ 10 മുതൽ 15 മിനിറ്റ്​ വരെ വൈകിയാണ്​ ഒാടുന്നത്​. മുംബൈ, അഹമ്മദാബാദ്​ ഹൈവേയിലെ പ്രധാന സ്ഥലങ്ങളും വെള്ളക്കെട്ട്​ കാരണം ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ സ്​കൂളുകൾക്കും മറ്റ്​ സ്ഥാപനങ്ങൾക്കും സർക്കാർ​ അവധി പ്രഖ്യാപിച്ചിരുന്നു.

ഗാന്ധി മാർക്കറ്റ്​, സിയോൺ പൻവേൽ ഹൈവേ, ചേമ്പൂർ തെരുവുകളും ശക്​തമായ മഴയെ തുടർന്ന്​ വെള്ളം കയറിയ നിലയിലാണ്​. പാൽഘറിലും വസായ്,​ വിഹാർ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ്​ രൂപപ്പെട്ടത്​. വീടുകളിലടക്കം വെള്ളം കയറിയത് പ്രദേശവാസികൾ ബുദ്ധിമുട്ടിലാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more