1 GBP = 103.81

ലക്ക്’ ഇല്ലാതെ ഇത്തവണയും മുംബൈ, മുംബൈയില്‍ കിട്ടിയതിന് ബെംഗളുരുവില്‍ കൊടുത്ത് ആര്‍സിബി

ലക്ക്’ ഇല്ലാതെ ഇത്തവണയും മുംബൈ, മുംബൈയില്‍ കിട്ടിയതിന് ബെംഗളുരുവില്‍ കൊടുത്ത് ആര്‍സിബി
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സിന്റെ തോ‌ൽ‌വി. സ്‌കോര്‍: ബെംഗളൂരു 167/7. മുംബൈ: 153/7. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബെംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഒരോവർ ബെംഗളൂരുവിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. അതിന് വ്യക്തമായ ഉത്തരമായിരുന്നു ഹർദ്ദിക് എടുത്ത മൂന്ന് വിക്കറ്റ്. ആദ്യം പുറത്തായത് മന്‍ദീപ് സിംഗ് (14). തൊട്ടുപിന്നാലെ കോഹ്ലി (32). അവസാന പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറും (1) പുറത്ത്.
എട്ടാമത്തെ ഓവറില്‍ 45 റണ്‍സെടുത്ത വോറ മടങ്ങുമ്പോള്‍ ബാംഗ്ലൂര്‍ സ്‌കോര്‍ രണ്ടിന് 61. പിന്നാലെയെത്തിയ ബ്രെണ്ടന്‍ മക്കുല്ലം 37 റണ്‍സെടുത്ത് റണ്ണൗട്ടായി. അവസാന ഓവറുകളിൽ വിക്കറ്റ് തുലച്ച ബംഗളൂരുവിന് പിടിച്ച് നിൽക്കാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് പക്ഷേ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. തന്ത്രങ്ങളും കുതന്ത്രങ്ങളും ഒന്നും വിലപ്പോയില്ല. ബംഗളൂരു അടിച്ചുപറത്തിയത് വലിയ റൺ‌മല അല്ലാതിരുന്നിട്ട് പോലും മുംബൈയ്ക്ക് പിടിച്ചു നിൽക്കാനായില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഗോള്‍ഡന്‍ ഡെക്കില്‍ പുറത്തു പോയി. 50 റണ്‍സെടുത്ത ഹാര്‍ദിക്ക് പാണ്ഡ്യ മാത്രമാണ് മുംബൈ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more