1 GBP = 104.17

മുംബൈയി​െല ഫോർട്ട്​ എരിയയിൽ പ​േട്ടൽ ചേംബറിൽ വൻ തീപിടത്തം

മുംബൈയി​െല ഫോർട്ട്​ എരിയയിൽ പ​േട്ടൽ ചേംബറിൽ വൻ തീപിടത്തം

മുംബൈ: മുംബൈയി​െല ഫോർട്ട്​ എരിയയിൽ പ​േട്ടൽ ചേംബറിൽ വൻ തീപിടത്തം. ശനിയാഴ്​ച രാവിലെയാണ്​ കെട്ടിടത്തിലെ ഒരുഭാഗത്ത്​ തീപിടത്തമുണ്ടായത്​. സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല. തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റതായി വാർത്തകളുണ്ട്​.

ഏകദേശം 18 അഗ്​നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ്​ തീയണച്ചത്​. നാല്​ മണിയോടെയുണ്ടായ തീപിടത്തം ആറരയോടെ അഗ്​നിശമനസേന നിയന്ത്രണ​വിധേയമാക്കി.

തീപിടിത്തത്തി​​െൻറ കാരണമെന്താണെന്ന്​ വ്യക്​തമായിട്ടില്ല. സംഭവമുണ്ടായ കെട്ടിടം നാല്​ വർഷമായി ഉപയോഗശൂന്യമാണ്​. തീയണക്കാനുള്ള സംവിധാനങ്ങൾ കെട്ടിടത്തിൽ ഉണ്ടായിരുന്നോ എന്നതും ​അധികൃതർ പരിശോധിക്കുന്നുണ്ട്​. ഇതേ മേഖലയിൽ 10 ദിവസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ തീപിടത്തമുണ്ടാവുന്നത്​. സൗത്ത്​ മുംബൈയിലെ ആദായനികുതി ഒാഫീസിൽ കഴിഞ്ഞ വെള്ളിയാഴ്​ച വൻ തീപിടിത്തമുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more