1 GBP =
breaking news

മുംബൈയില്‍ ജനവാസമേഖലയില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം

മുംബൈയില്‍ ജനവാസമേഖലയില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം

മുംബൈ : ജനവാസ മേഖലയില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം.മുംബൈയിലെ ഘാട്‌കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി90  ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍, രണ്ട് എന്‍ജിനീയര്‍മാര്‍, മറ്റൊരു സാങ്കേതിക വിദഗ്ധന്‍ എന്നിവരാണ് മരിച്ചത്.

പാന്‍പരാഗ് കമ്പനി ഉടമസ്ഥരുടെതാണ് വിമാനം. നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിമാനം പിന്നീട് ഇവര്‍ക്ക് വില്‍ക്കുകയായിരുന്നു.സാങ്കേതിക പരിശോധനാ പറക്കലിനിടെയാണ് വിമാനം തകര്‍ന്നു വീണതെന്നാണ് പ്രാഥമിക നിഗമനം.

ഫയര്‍ഫോഴ്‌സിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more