രാജ്‌മോഹന്‍ പറഞ്ഞ വിമര്‍ശനങ്ങളെ പുശ്ചിച്ച് തള്ളുന്നുവെന്ന് കെ മുരളീധരന്‍; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മുരളി


രാജ്‌മോഹന്‍ പറഞ്ഞ വിമര്‍ശനങ്ങളെ പുശ്ചിച്ച് തള്ളുന്നുവെന്ന് കെ മുരളീധരന്‍; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മുരളി

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞ വിമര്‍ശനങ്ങളെ പുച്ഛിച്ച് തള്ളുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കെ മുരളീധരന്‍ നിലപാട് ആവര്‍ത്തിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്നാണ് താന്‍ പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുകയാണ്. സതീശനും താനും സംയമനം പാലിക്കുന്നവരാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം പരമ പുച്ഛത്തോടെ തള്ളുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന് എതിരായ പ്രതിഷേധങ്ങള്‍ തല്ലിക്കൂട്ടേണ്ടതല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞത്. നേതാക്കള്‍ സംയമനം പാലിക്കണമെന്നായിരുന്നു വൈസ് പ്രസിഡന്റ് വിഡി സതീശന്റെ പ്രതികരണം. മുരളീധരന്‍ എതിരാളികളുടെ കൈയില്‍ ആയുധം വെച്ചുകൊടുക്കുകയാണെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. പാര്‍ട്ടിവിട്ടുപോയ മുരളീധരനെ തിരിച്ചെടുത്തത് കോണ്‍ഗ്രസാണെന്നും മുരളീധരന്‍ ഇപ്പോള്‍ പാലു കൊടുത്ത കൈക്ക് കൊത്തുകയാണെന്നും ഉണ്ണിത്താന്‍ വിമര്‍ശിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317