1 GBP = 103.16

മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച് കടന്നു പോയ സാമുവൽ ചേട്ടന് യാത്രയയപ്പ് നൽകാനൊരുങ്ങി ഓക്സ്ഫോർഡ് മലയാളികൾ; ഓക്സ്മാസ് അനുശോചനയോഗം നാളെ നാല് മണിക്ക്

മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച് കടന്നു പോയ സാമുവൽ ചേട്ടന് യാത്രയയപ്പ് നൽകാനൊരുങ്ങി ഓക്സ്ഫോർഡ് മലയാളികൾ; ഓക്സ്മാസ് അനുശോചനയോഗം നാളെ നാല് മണിക്ക്

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡിൽ മരണമടഞ്ഞ ചങ്ങനാശ്ശേരി പാറമ്പുഴ സ്വദേശിയായ സാമുവൽ വർഗീസെന്ന സാമുവൽ ചേട്ടനോടുള്ള ആദരവിൽ ഓക്സ്മാസ് നാളെ വൈകുന്നേരം നാല് മണിക്ക് ഓക്സ്ഫോർഡിൽ അനുശോചനയോഗം സംഘടിപ്പിക്കുന്നു. ഓക്സ്ഫോർഡ് മലയാളി സമാജം സ്ഥാപക നേതാക്കളിൽ ഒരാളായ സാമുവൽ വർഗീസ് ഓക്സ്മാസിന്റെ മുൻ രക്ഷാധികാരി കൂടിയായിരുന്നു. സാമുവൽ വർഗീസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടന്ന് വരികയാണെന്ന് ഓക്സ്മാസ് ഭാരവാഹികൾ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഓക്സ്ഫോര്‍ഡ് ജോണ്‍ റാഡ്ക്ലിഫ് ഹോസ്പ്പിറ്റലില്‍ വച്ചാണ് സാമുവൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. മുന്‍പ് സൌദിയില്‍ ജോലി ചെയ്തിരുന്ന സാമുവലും കുടുംബവും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുകെയിലേക്ക് കുടിയേറിയത്.യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഷെറിന്‍ മേല്‍ബിന്‍ എന്നിവരാണ് മക്കള്‍.

അനുശോചനയോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Nothway evangelical church
Sutton Road
Ox39RB

ഓക്സ്ഫോർഡിൽ മലയാളി മരണമടഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more