1 GBP = 103.54
breaking news

ഓക്സ്ഫോർഡ്ഷയറിൽ എ 40 ൽ ഉണ്ടായ അപകടത്തിൽ ഒരു അമ്മയും മൂന്ന് കുട്ടികളും മരിച്ചു

ഓക്സ്ഫോർഡ്ഷയറിൽ എ 40 ൽ ഉണ്ടായ അപകടത്തിൽ ഒരു അമ്മയും മൂന്ന് കുട്ടികളും മരിച്ചു

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡിന് സമീപം എ 40 ൽ ഉണ്ടായ അപകടത്തിൽ അമ്മയും മൂന്ന് കുട്ടികളും മരിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് അമ്പതിനാണ് ഓക്സ്ഫോർഡിനും കാസിംഗ്ടണിനുമിടയിലുള്ള റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ഒരു കാറും ലോറിയും കൂട്ടിയിടിച്ചുവെന്ന് പോലീസ് പറഞ്ഞു.

29 കാരിയായ അമ്മ എട്ടുവയസ്സുള്ള മകളോടൊപ്പം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആറുവയസ്സുള്ള മകനും നാലു വയസ്സുള്ള രണ്ടാമത്തെ മകളും ജോൺ റാഡ്ക്ലിഫ് ആശുപത്രിയിൽ വച്ച് മരിച്ചു.18 മാസം പ്രായമുള്ള ഒരു പെൺകുട്ടിക്കും കുട്ടികളുടെ അച്ഛൻ (30) നും ഗുരുതരമായി പരിക്കേറ്റു.

ഓക്സ്ഫോർഡ്ഷയറിലെ ചിന്നോർ സ്വദേശിയായ പിതാവിനെയും മകളെയും അപകടത്തിൽപ്പെട്ട സുബാരു കാറിൽ നിന്ന് മോചിപ്പിക്കാൻ പോലീസും പാരാമെഡിക്കൽ വിദഗ്ധരും അശ്രാന്ത പരിശ്രമം നടത്തിയതായി ഓക്സ്ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.

ലോറിയുടെ ഡ്രൈവറായ 56 കാരന് നിസാര പരിക്കേറ്റു. ഇദ്ദേഹം ഉദ്യോഗസ്ഥരെ അന്വേഷണത്തിന് സഹായിക്കുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് തേംസ് വാലി പോലീസ് പറഞ്ഞു. അപകടത്തിന് ശേഹം അന്വേഷണ പ്രവർത്തനങ്ങൾക്കായി എം 40 രണ്ട് വഴികളും അടച്ചിരുന്നു. ഇന്ന് ഉച്ചയോടെ ഒരു മണിക്കാണ് റോഡ് വീണ്ടും തുറന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more