1 GBP = 103.12

യുകെ മലയാളികളുടെ മാതാവ് നിര്യാതയായി

യുകെ മലയാളികളുടെ മാതാവ് നിര്യാതയായി

ജിജോ അരയത്ത്

യുകെ മലയാളികളുടെ മാതാവ് നാട്ടില്‍ നിര്യാതയായി. തൊടുപുഴ വണ്ടമറ്റം വാണിയകിഴക്കേല്‍ വി.വി. കുര്യാക്കോസിന്റെ ഭാര്യയും, സട്ടന്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ റോജിന്‍ കുര്യാക്കോസിന്റെ മാതാവുമായ ലൂസി കുര്യാക്കോസ് (67) നിര്യാതയായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2 മണിക്ക് സ്വവസതിയില്‍ ആരംഭിച്ചു തുടര്‍ന്ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. പരേത തെനത്തൂര്‍ തലയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ദീപ്തി കുര്യാക്കോസ്(യുകെ), റോബിന്‍ കുര്യാക്കോസ് (യുകെ), റോജിന്‍ കുര്യാക്കോസ് (യുകെ).

മരുമക്കള്‍: ഷെബി അബ്രഹാം (യുകെ), നൈസി ജോര്‍ജ് (യുകെ), ജിജോ റോജിന്‍ (യുകെ).

ലൂസി കുര്യാക്കോസിന്റെ മലയാളി അസോസിയേഷന്‍ നിര്യാണത്തില്‍ സട്ടന്‍ സറെ (മാസ്) അനുശോചിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more