1 GBP = 103.84
breaking news

സൂപ്പര്‍ ചീപ്പര്‍ മോര്‍ട്ടഗേജ് നിരക്കുകള്‍ക്ക് അന്ത്യമാകുന്നു; നവംബറോടെ പലിശ നിരക്ക് ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; നാഷന്‍ വൈഡും യോര്‍ക്ക്‌ഷെയര്‍ ബില്‍ഡിങ് സൊസൈറ്റിയും മികച്ച ഡീലുകള്‍ പിന്‍വലിച്ചു

സ്വന്തമായൊരു ഭവനം സ്വന്തമാക്കുകയെന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ കടയ്ക്കല്‍ കത്തി വയ്ക്കുന്നത് പോലെയായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ തീരുമാനം. കഴിഞ്ഞ എട്ടു വര്‍ഷമായി തുടരുന്ന പലിശയിളവ് നവംബറോടെ മാറുമെന്ന ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് ഗവര്‍ണറുടെ പ്രസ്താവനയോടെ പുതുതായി വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തിരിച്ചടിയായി മാറുകയാണ്. അര ശതമാനമായി തുടര്‍ന്ന കഴിഞ്ഞ മാസത്തോടെ കാല്‍ ശതമാനമായി മാറുകയായിരുന്നു. ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളുമായാണ് നിരവധി ബാങ്കുകളും ബില്‍ഡിങ് സൊസൈറ്റികളും രംഗത്തെത്തിയത്.

ഇതുവരെ തുടര്‍ന്ന പലിശനിരക്ക് യുകെയിലെ 11 മില്യണ്‍ വീട്ടുടമസ്ഥര്‍ക്ക് പ്രയോജനപ്രദമായിരുന്നു. നിലവിലെ നിരക്കുകളനുസരിച്ച് ഏകദേശം 260 പൗണ്ടോളം ഒരാള്‍ക്ക് അധിക ബാധ്യതയുണ്ടാകുന്നുണ്ട്. നേഷന്‍ വൈഡും യോര്‍ക്ഷെയര്‍ ബില്‍ഡിങ് സൊസൈറ്റിയും ചേര്‍ന്നൊരുക്കിയ 0 .99 പലിശനിരക്ക് കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കാത്തതും വിനയായി മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more