1 GBP = 103.12

ദുബായിൽ പതിനൊന്ന് കോടിയുടെ തട്ടിപ്പ്; കോടതി വിധിക്കെതിരെ ചവറ എം എൽ എയുടെ മകൻ

ദുബായിൽ പതിനൊന്ന് കോടിയുടെ തട്ടിപ്പ്; കോടതി വിധിക്കെതിരെ ചവറ എം എൽ എയുടെ മകൻ

കൊല്ലം∙ വീണ്ടുമൊരു തട്ടിപ്പ്, ദുബായിൽ 11 കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ രണ്ടുവർഷം തടവുവിധിച്ചതിനെതിരെ ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് കോടതിയിലേക്ക്. തന്റെ വാദം കേൾക്കാതെയാണു ശിക്ഷവിധിച്ചതെന്ന് ദുബായ് കോടതിയെ ധരിപ്പിക്കാനാണു നീക്കം. ദുബായിലെ ടൂറിസം കമ്പനിയിൽ നിന്നു 2003 മുതൽ പലപ്പോഴായി 11 കോടി രൂപ ദുബായിൽ ഹോട്ടൽ നടത്തുകയായിരുന്ന ശ്രീജിത്ത് വാങ്ങിയെന്നാണ് കേസ്.

ശ്രീജിത്ത് നൽകിയ 11 കോടിയുടെ ചെക്ക് ദുബായിൽ ബാങ്കിൽ സമർപ്പിച്ചെങ്കിലും മടങ്ങി. ഈ കേസിൽ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടു വർഷം തടവിനു ശിക്ഷിച്ചെങ്കിലും വിധി വരും മുൻപേ ഇയാൾ നാട്ടിലേക്കു കടന്നു. നാട്ടിലെ ബാങ്കിന്റെ പേരിൽ നൽകിയ 10 കോടിയുടെ ചെക്കും മടങ്ങിയതോടെ രാഹുൽ കൃഷ്ണൻ നൽകിയ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.

ദുബായ് കമ്പനിയിൽ നിന്നു ബിനോയ് കോടിയേരിക്കു പണം വാങ്ങി നൽകിയ ഇതേ കമ്പനിയുടെ പാർട്ണർ മാവേലിക്കര സ്വദേശി രാഹുൽ കൃഷ്ണ തന്നെയാണ് ശ്രീജിത്തിനും പണം വാങ്ങി നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more