1 GBP = 103.12

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു: കേരളത്തിനഭിമാനമായി മോഹന്‍ലാലും സുരഭിയും

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു: കേരളത്തിനഭിമാനമായി മോഹന്‍ലാലും സുരഭിയും

ന്യൂഡല്‍ഹി: അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തു. നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളി താരം സുരഭിയും, മികച്ച നടനുള്ള അവാര്‍ഡ് അക്ഷയ് കുമാറും ഏറ്റുവാങ്ങി. പ്രത്യേക ജൂറി പരാമര്‍ശത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ മോഹന്‍ലാലിനെ സദസ്സ് എഴുന്നേറ്റ് നിന്ന് ആദരിച്ചതും ശ്രദ്ധേയമായി.

സമഗ്ര സംഭാവനക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, സംവിധായകന്‍ കെ. വിശ്വനാഥന് രാഷ്ട്രപതി സമ്മാനിച്ചു. ദംഗലിലെ പ്രകടനത്തിന് സെറീന വഹാബ് സഹനടിക്കുളള പുരസ്‌കാരവും നീരജയിലെ അഭിനയത്തിന് സോനം കപൂര്‍ പ്രത്യേക പരാമര്‍ശ പുരസ്‌കാരവും ഏറ്റുവാങ്ങി. കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായിഡു, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മലയാളത്തിന്റെ 10 പ്രതിഭകള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. അഭിനയത്തിനുള്ള പ്രത്യേകപരാമര്‍ശം നേടിയ മോഹന്‍ലാല്‍, മികച്ച നടി സുരഭി ലക്ഷ്മി, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, ബാലതാരം ആദിഷ് പ്രവീണ്‍, മികച്ച മലയാള ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന്‍, നിര്‍മാതാവ് ആഷിക് അബു, മികച്ച ശബ്ദലേഖകന്‍ ജയദേവന്‍, സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍, ഹ്രസ്വചിത്രവിഭാഗത്തില്‍ ജൂറിയുടെ പ്രത്യേകപരാമര്‍ശം നേടിയ സൗമ്യസദാനന്ദന്‍, മികച്ച ശബ്ദലേഖകന്‍ അജിത് അബ്രഹാം ജോര്‍ജ് എന്നിവര്‍ക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ നല്‍കി.

മികച്ച നടന്‍ അക്ഷയ് കുമാര്‍, മികച്ച ചിത്രമായ കസവിന്റെ സംവിധായകര്‍ സുമിത്രാ ഭാവെ, സുനില്‍ സുക്താങ്കര്‍, ഗാനരചയിതാവ് വൈരമുത്തു, മികച്ച സംവിധായകന്‍ രാജേഷ് മാപുസ്‌കര്‍, ഛായാഗ്രാഹകന്‍ എസ്. തിരുനാവക്കരശ്, സഹനടി സൈറ വാസിം, ഗായകന്‍ സുന്ദരയ്യര്‍, ഗായിക ഇമാന്‍ ചക്രവര്‍ത്തി, തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, വിധിനിര്‍ണയ സമിതി അധ്യക്ഷന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more