1 GBP = 103.12

ഒത്തുതീർപ്പിനൊരുങ്ങി അമ്മ; മോഹൻലാൽ നടിമാരുമായി ചർച്ച നടത്തും, ദിലീപ് വിഷയം ചർച്ച ചെയ്യും

ഒത്തുതീർപ്പിനൊരുങ്ങി അമ്മ; മോഹൻലാൽ നടിമാരുമായി ചർച്ച നടത്തും, ദിലീപ് വിഷയം ചർച്ച ചെയ്യും
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ നടിമാരുമായി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിദേശത്തണുള്ളത്. വിവാദങ്ങളും വിമര്‍ശനവും അരങ്ങു തകര്‍ക്കുന്നതിനിടയില്‍ ഒന്നിനെക്കുറിച്ചും പ്രതികരിക്കാതെ താരം പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യുകയായിരുന്നു. വിദേശത്തുനിന്ന് അദ്ദേഹം തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നാണ് സൂചന.
സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നത്. ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും രാജിവച്ച നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
മോഹന്‍‌ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more