breaking news

എന്ത് കൊണ്ട് താന്‍ വിഗ് വയ്ക്കുന്നുവെന്ന കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍

എന്ത് കൊണ്ട് താന്‍ വിഗ് വയ്ക്കുന്നുവെന്ന കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍

കൊച്ചി:ഒട്ടുമിക്ക സിനിമാതാരങ്ങളും സിനിമയില്‍ മാത്രമല്ല പുറത്തും മേക്കപ്പിട്ടാണ് നടക്കുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥനായ ഏകതാരം സ്‌റ്റൈല്‍ മന്നന്‍ രജനികാന്താണെന്നു വേണമെങ്കില്‍ പറയാം. രജനി കാന്തിനെപ്പോലുള്ളവര്‍ തിരശീലയ്ക്ക് പുറത്ത് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്പോള്‍ താങ്കളടക്കമുള്ള താരങ്ങള്‍ അങ്ങനെ ചിന്തിക്കാത്തത് പ്രതിച്ഛായയെ ഭയന്നാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.”അങ്ങനെ നിയമങ്ങളില്ലല്ലോ. ശ്രദ്ധിക്കൂ..ഇപ്പോള്‍ രജനീകാന്തിന്റെ കാര്യം….അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുളളത്? രജനീകാന്ത് എന്നു പറയുന്നയാള്‍ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയിലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് നമ്മള്‍ അതുപോലെ ചെയ്യണമെന്നില്ല.

ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്ന ടെക്‌നിക്കല്‍ മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ അതിനുമുണ്ട് അത്തരം ചില രഹസ്യസൂത്രങ്ങള്‍. സിനിമയില്‍ കാണുന്ന ഒരാളല്ലല്ലോ പുറത്ത്, പുറത്തു കാണുന്നതു പോലല്ലല്ലോ സിനിമയില്‍. അപ്പോള്‍ അതിന്റേതായ ചില രഹസ്യ സ്വഭാവം നടീനടന്മാരെപ്പോലുള്ളവര്‍ക്ക് പ്രൊഫഷന്റെ ഭാഗമായി തന്നെ ആകാമെന്ന അഭിപ്രായക്കാരനാണു ഞാന്‍.നമ്മുടെ ഇവിടുള്ളത്ര പോലും ഓപ്പണല്ല ഹിന്ദിയിലും മറ്റും. അവിടൊക്കെ അവര്‍ കുറേക്കൂടി കോണ്‍ഷ്യസാണ്. കാരണം ഹിന്ദി വളരെ വലിയൊരു ഇന്‍ഡസ്ട്രിയല്ലേ. നമ്മുടെയിവിടെയും മാറിവരുന്നുണ്ട്. ഇപ്പോള്‍ പുതിയതായി വരുന്ന കുട്ടികളൊക്കെ വളരെ കെയര്‍ഫുള്‍ കെയര്‍ലെസ്‌നസ് നേച്ചര്‍ പ്രകടിപ്പിച്ചു കാണാറുണ്ട്.

എനിക്കു പക്ഷേ ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് എല്ലാവര്‍ക്കുമറിയാവുന്ന പോലെ ഞാന്‍ വിഗ്ഗുപയോഗിക്കുന്ന ഒരാളാണ്. അതു പിന്നെ, നമ്മളീ ചൂടിലും വെള്ളം മാറി കുളിച്ചും ഒക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അതു നമ്മുടെ പേഴ്‌സണാലിറ്റിയുടെ കൂടി ഒരു അപ്പിയറന്‍സായി നിലനിര്‍ത്തുന്നതാണ്. അതൊന്നും കേരളത്തില്‍ ആദ്യത്തേതല്ല, ഇതൊക്കെ ഇങ്ങനെ പൊങ്ങിവരുന്നതു തന്നെ ചില താല്‍പര്യങ്ങളുടെ പുറത്ത് ചില സാഹചര്യങ്ങളില്‍ ചിലര്‍ ഇങ്ങനെ കുത്തിപ്പൊക്കിക്കൊണ്ടുവരുമ്പോഴാണ്. പക്ഷേ അതൊന്നും നമ്മളെ യാതൊരു വിധത്തിലും ബാധിച്ചിട്ടുമില്ല.ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാല്‍ മാത്രമല്ല മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളും ഇതേരീതിയില്‍ തന്നെയാണ് ജനങ്ങള്‍ക്കു മുമ്പിലെത്തുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. ദിലീപ് ജയിലില്‍ പോലും മുടി കറുപ്പിക്കാന്‍ ഡൈ ഉപയോഗിക്കുന്നത് ഉദാഹരണം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more