1 GBP = 103.82
breaking news

കപടസന്യാസിമാരുടെ ലിസ്റ്റ് പുറത്തുവിട്ട ഹിന്ദുനേതാവിനെ കാണാതായി

കപടസന്യാസിമാരുടെ ലിസ്റ്റ് പുറത്തുവിട്ട ഹിന്ദുനേതാവിനെ കാണാതായി

ഗുര്‍മീതും ആശാറാം ബാപ്പുവും അടക്കമുള്ള ആള്‍ദൈവങ്ങള്‍ കപടസന്യാസിമാരാണെന്ന് പ്രഖ്യാപിച്ച അഖില ഭാരതീയ അഖാര പരിഷത് വക്താവിനെ കാണാതായെന്നു റിപ്പോര്‍ട്ട്. മഹന്ത് മോഹന്‍ ദാസ് എന്നയാളെയാണ് ട്രെയിന്‍ യാത്രക്കിടെ കാണാതായത്.

സെപ്റ്റംബര്‍ 15 മുതലാണ് മഹന്ത് മോഹന്‍ദാസിനെ കാണാതായത്. ആള്‍ദൈവങ്ങളുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്ന് മഹന്ത് മോഹന്‍ ദാസ് പറഞ്ഞിരുന്നതായി അഖാര പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരി പറഞ്ഞു. കാണാതാകലിന് പിന്നില്‍ വ്യാജബാബമാരുടെ ആളുകളാകാമെന്നും നരേന്ദ്രഗിരി പറഞ്ഞു.

മുംബൈയിലെ കല്ല്യാണില്‍ ഇദ്ദേഹത്തെ വരവേല്‍ക്കാന്‍ അനുയായികള്‍ കാത്തിരുന്നെങ്കിലും ലഗേജ് മാത്രമാണ് ട്രെയിനില്‍ കണ്ടെത്താനായിരുന്നത്. സംഭവത്തില്‍ യു.പി, ദല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more