1 GBP = 103.87

മോഹന്‍ ഭഗവതിനെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

മോഹന്‍ ഭഗവതിനെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുന്നതിന് പാലക്കാട് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പാലക്കാട്ടെ കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തുന്നതിന് ആയിരുന്നുവിലക്ക്.

എന്നാല്‍ വിലക്ക് ലംഘിച്ച് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിയ്ക്കാന്‍ ശ്രമം നടത്തിയെന്നും വിചിത്രമായ നടപടിയാണ് എന്നും കാട്ടിയാണ് ബിജെപി പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍്‌റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.

രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണ് എന്നും അത് അനുവദിക്കരുത് എന്നും കാട്ടിയാണ് ജില്ലാ ഭരണകൂടം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more