1 GBP = 103.81
breaking news

മോഹന്‍ ഭഗവത് ആരാണ് ? പരമോന്നത നീതിപീഠമോ? ആര്‍എസ്എസ് നേതാവ് ചീഫ് ജസ്റ്റീസ് കളിക്കേണ്ട ; അയോദ്ധ്യയെക്കുറിച്ച് സുപ്രീംകോടതി പറയും

മോഹന്‍ ഭഗവത് ആരാണ് ? പരമോന്നത നീതിപീഠമോ? ആര്‍എസ്എസ് നേതാവ്   ചീഫ് ജസ്റ്റീസ് കളിക്കേണ്ട ; അയോദ്ധ്യയെക്കുറിച്ച് സുപ്രീംകോടതി പറയും

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗത് ഇന്ത്യയുടെ ചീഫ് ജസ്റ്റീസായി സ്വയം ചമയുകയാണെന്ന് എഐഎംഐഎം തലവന്‍ അസാസുദ്ദീന്‍ ഒവൈസി. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് ആര്‍എസ്എസ് തലവന്‍ നടത്തിയ പ്രസ്താവനയാണ് ഒവൈസിയെ ചൊടിപ്പിച്ചത്. മോഹന്‍ ഭഗവത് ആരാണ് ? പരമോന്നത നീതിപീഠമാണോ? എന്ന് ഒവൈസി ചോദിച്ചു.

തര്‍ക്കഭൂമിയായ അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദില്‍ 1992 വരെ ഒരു ക്ഷേത്രം നില നിന്നിരുന്നെന്നും അത് ഹിന്ദു അടിസ്ഥാന വാദികള്‍ തന്നെയാണ് തകര്‍ത്തതെന്നും ഈ ക്ഷേത്രം അവിടെ തന്നെ വീണ്ടും സ്ഥാപിക്കണമെന്നും രണ്ടാഴ്ച മുമ്പ് ഭഗവത് പറഞ്ഞിരുന്നു. ഇവിടം തര്‍ക്കഭൂമിയായി തുടരുമ്പോള്‍ ഒട്ടേറെ ഹിന്ദുക്കളുടെ ശ്രീരാമന്‍ ജനിച്ചത് ഇവിടെയാണെന്ന വിശ്വാസം പോലും സുപ്രീംകോടതിയുടെ വിധിയില്‍ നിലനില്‍ക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ ഭഗവതിന് എങ്ങിനെ നടത്താന്‍ കഴിയുമെന്നാണ് ഒവൈസി ചോദിച്ചത്.

അയോദ്ധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് പറയാന്‍ മോഹന്‍ ഭഗവത് ആരാണെന്നും എന്തധികാരമാണുള്ളതെന്നും ഒവൈസി ചോദിച്ചു. കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിധിയിലിരിക്കുമ്പോള്‍ മോഹന്‍ഭഗവത് ആരാ ചീഫ് ജസ്റ്റീസാണോ എന്നും ചോദിച്ചു. അടുത്ത ദീപാവലിയില്‍ ഇവിടെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് നേരത്തേ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും പറഞ്ഞിരുന്നു. അയോധ്യഭൂമിയുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സൂപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ഒരാള്‍ സ്വാമിയാണ്.

അയോദ്ധ്യയുടെ കാര്യത്തില്‍ നടക്കുന്ന നിയമപോരാട്ടങ്ങള്‍ തന്റെ അയോദ്ധ്യയില്‍ പൂജ നടത്താനുള്ള അവകാശത്തെ ബാധിക്കുകയാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഹിന്ദു, മുസ്‌ളീം, നിര്‍മോഹി അഘാര എന്നീ മൂന്ന് ഗ്രൂപ്പുകളുടേതാണ് അയോദ്ധ്യയിലെ 2.77 ഏക്കര്‍ ഭൂമിയെന്ന് 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more