1 GBP = 103.12

വീല്‍ചെയറിലിരുന്ന് രാജാക്കന്‍മാരെപോലെ അവരും സഞ്ചരിക്കട്ടെ; കണ്ണീരോടെ മോഹന്‍ലാലിന്റെ കുറിപ്പ്

വീല്‍ചെയറിലിരുന്ന് രാജാക്കന്‍മാരെപോലെ അവരും സഞ്ചരിക്കട്ടെ; കണ്ണീരോടെ മോഹന്‍ലാലിന്റെ കുറിപ്പ്

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണത്തിന്റെ കഥ പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ തന്റെ പുതിയ ബ്ലോഗ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. വീല്‍ച്ചെയറില്‍ ജീവിതം തുടരുന്നവരുടെ വേദനയും സ്വപ്‌നങ്ങളുമാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്.

ഇടയ്ക്കിടെ എഴുത്തിലൂടെ തന്റെ ആശങ്കകളും സന്തോഷങ്ങളും പങ്കുവെയ്ക്കുന്ന ലാലിന്റെ പുതിയ ബ്ലോഗ് തന്നെയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ബ്ലോഗെഴുതുന്നത്.

മഹാനായ സ്റ്റീഫന്‍ ഹോക്കിംഗ് മരിച്ചത് എല്ലാവരേയും പോലെ ഞെട്ടലോടെയാണ് താനും കേട്ടതെന്ന് മോഹന്‍ലാല്‍ പറയുന്നു. വെറും ഒരു വീല്‍ചെയറിലിരുന്ന് ക്ഷീരപഥങ്ങള്‍ക്കപ്പുറത്തേയ്ക്ക് ചിന്ത കൊണ്ട് യാത്രപോയി പല രഹസ്യങ്ങളുടെയും ചുരുളഴിച്ച ഈ മനുഷ്യന്‍ തനിക്ക് ഒരു ശാസ്ത്ര പ്രതിഭ എന്നതിലുപരി മനുഷ്യന്റെ ഇച്ഛാശക്തിയുടെ വെട്ടിത്തിളങ്ങുന്ന ഉദാഹരണമായിരുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണത്തില്‍ പ്രണാമമര്‍പ്പിക്കുന്ന മോഹന്‍ലാല്‍ ഊര്‍ജസ്വലയായി ജീവിച്ച തന്റെ അമ്മ വീല്‍ ചെയറില്‍ ഒതുങ്ങിയപ്പോള്‍ അവര്‍ അനുഭവിച്ച ദുഃഖത്തെ പറ്റിയും പങ്കുവെയ്ക്കുന്നുണ്ട്. വീല്‍ചെയറിലിരുന്ന് രാജാക്കന്‍മാരെപോലെ ഇവരും നമുക്കിടയില്‍ സഞ്ചരിക്കട്ടെ. ഇത് മോഹന്‍ലാല്‍ എന്ന നടന്‍ എഴുതുന്ന കുറിപ്പല്ല. മറിച്ച് വീല്‍ചെയറിലുള്ള അമ്മയുടെ വിഷമതകള്‍ കണ്ട ഒരു മകന്റെ വിനീതമായ അഭിപ്രായമാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more