1 GBP = 103.12

ജി.എസ്​.ടി നടപ്പിലാക്കിയത്​ വലിയ ലക്ഷ്യങ്ങൾക്ക്​ വേണ്ടിയാണെന്ന്​ മോദി

ജി.എസ്​.ടി നടപ്പിലാക്കിയത്​ വലിയ ലക്ഷ്യങ്ങൾക്ക്​ വേണ്ടിയാണെന്ന്​ മോദി

ന്യൂഡൽഹി: വലിയ ലക്ഷ്യങ്ങൾക്ക്​ വേണ്ടിയാണ്​ രാജ്യത്ത്​ ചരക്ക്​ സേവന നികുതി നടപ്പിലാക്കിയതെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്രമോദി. ജി.എസ്​.ടിയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ ഏറക്കുറെ പരിഹരിച്ചു കഴിഞ്ഞു. ആവശ്യമെങ്കിൽ ജി.എസ്​.ടിയിൽ മാറ്റങ്ങൾ വരുത്തുമെന്നും മോദി പറഞ്ഞു.

വ്യവസായ സൗഹാർദ രാജ്യമായതിലുടെ ഇന്ത്യയിൽ ജീവിതവും സുഖകരമായി. വ്യവസായ സൗഹൃദരാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക്​ ഉയർന്നത്​ ചിലർക്ക്​ മനസിലാക്കാൻ സാധിച്ചിട്ടില്ല. മികച്ച ഭരണമാണ്​ റാങ്ക്​ ഉയർത്തിയത്​. പരിഷ്​കരണം, പരിവർത്തനം, പ്രവർത്തനം എന്നതാണ്​ സർക്കാറി​​െൻറ മുദ്രവാക്യമെന്നും ​മോദി പറഞ്ഞു.

വ്യവസായ സൗഹൃദ രാജ്യങ്ങൾക്ക്​ ലോകബാങ്ക്​ നൽകുന്ന റാങ്കിങ്ങിൽ ഇന്ത്യ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 100ാം സ്ഥാനത്ത്​ എത്തിയിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്​കാര നടപടികളാണ്​ റാങ്കിങ്​ ഉയരാൻ കാരണമെന്നാണ്​ കേന്ദ്രസർക്കാർ വാദം. എന്നാൽ തലതിരിഞ്ഞ സാമ്പത്തിക പരിഷ്​കാരങ്ങളാണ്​ രാജ്യത്ത്​ നടപ്പിലാക്കുന്നതെന്നാണ്​ കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more