തുര്‍ക്കി അക്രമണം: ഐസിസ് പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരേയും പരാമര്‍ശം


തുര്‍ക്കി അക്രമണം: ഐസിസ് പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരേയും പരാമര്‍ശം

പുതുവര്‍ഷ രാത്രിയില്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടത്തിയ ഭീകരാക്രമണത്തിന് മുന്നോടിയായി ഐസിസ് പുറത്തുവിട്ട വീഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരേയും പരാമര്‍ശം. തുര്‍ക്കി പ്രസിഡന്റ് തായിപ് എര്‍ദോഗനൊപ്പം ഐസിസിന് എതിരേ പ്രവര്‍ത്തിക്കുന്ന ലോക നേതാക്കളെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് മോദിയുടെ പേരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം വിഭാഗക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി ഈ ലോകനേതാക്കള്‍ പ്രവര്‍ത്തിക്കുന്നതായി ഐസിസ് കുറ്റപ്പെടുത്തുന്നു.

19 മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ഈ വീഡിയോയ്ക്ക് ദ ക്രോസ് ഷീല്‍ഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ടര്‍ക്കിഷ്, അറബിക് ഭാഷകളിലായിട്ടാണ് വീഡിയോ. ബന്ദികളായി പിടിച്ച രണ്ട് തുര്‍ക്കി സൈനികരെ സിറിയയില്‍ വച്ച് ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുറമേ, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ഫ്രാന്‍സീസ് മാര്‍പാപ്പ, മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍ സെയ്ന്‍, ഇസ്രായേല്‍ േേനാതാക്കള്‍, പുരോഹിതര്‍ എന്നിവരാണ് വീഡിയോയിലെ ദൃശ്യങ്ങളില്‍ ഉള്ളത്. തുര്‍ക്കി പ്രസിഡന്റ് തായിപ് എര്‍ദോഗന് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് വീഡിയോയില്‍ ഇവരുടേതായി ഉള്ളത്.

സിറിയയിലെ യുദ്ധത്തില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ പങ്കിനെ എടുത്തുപറഞ്ഞു വിമര്‍ശിക്കുന്ന വിഡിയോ ദൃശ്യത്തില്‍, തുര്‍ക്കിയില്‍ സര്‍വനാശം വിതയ്ക്കുമെന്ന ഭീഷണിയുമുണ്ട്. അഫ്ഗാനിസ്ഥാനിലെ പരിതാപകരമായ അവസ്ഥയേക്കുറിച്ചും വിഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.

2015 നവംബറില്‍ ജി20 ഉച്ചകോടിയ്ക്കായി തുര്‍ക്കിയിലെത്തിയപ്പോള്‍ എര്‍ദോഗന് ഒപ്പം എടുത്ത ചിത്രമാണ് വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. ഇസ്താംബുളിലെ നിശാ ക്ലബ്ബില്‍ പുതുവര്‍ഷാഘോഷത്തിനിടെ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി വെടിവെയ്പ് നടത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് ഇന്ത്യക്കാര്‍ അടക്കം 39 പേര്‍കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമണത്തിന് രണ്ട് ദിവസം മുന്‍പാണ് ചില ജിഹാദി സൈറ്റുകളില്‍ വീഡിയോ അപ് ലോഡ് ചെയ്തത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317