1 GBP = 103.85

മോദിയുടെ സന്ദർശനം: യു.എ.ഇയും ഇന്ത്യയും 12 കരാറുകളിൽ ഒപ്പുവെക്കും

മോദിയുടെ സന്ദർശനം: യു.എ.ഇയും ഇന്ത്യയും 12 കരാറുകളിൽ ഒപ്പുവെക്കും

അബൂദബി: ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ 12 കരാറുകളിൽ ഒപ്പുവെക്കും. സാമ്പത്തിക സഹകരണം, വൈദഗ്​ധ്യ വികസനം എന്നിവയിൽ കേന്ദ്രീകരിച്ചാണ്​ ധാരണകളിലേർപ്പെടുക. അബൂദബി^ഇന്ത്യ വാരാചരണത്തി​​​െൻറ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ത്യയിലെ യു.എ.ഇ സ്​ഥാനപതി ഡോ. അഹ്​മദ്​ ആൽ ബന്നയാണ്​ ഇക്കാര്യം അറിയിച്ചത്​. ഫ​​ല​​സ്​​​തീ​​ൻ, യു.​​എ.​​ഇ, ഒ​​മാ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ മൂ​​ന്നു ദി​​വ​​സ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്​ പ്ര​​ധാ​​ന​​മ​​ന്ത്രി വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ പു​​റ​െ​​പ്പ​​ടു​ന്ന​ത്. ഫെബ്രുവരി 10ന്​ അബൂദബിയിൽ എത്തും. 11ന്​ ദുബൈയിൽ നടക്കുന്ന ലോക സർക്കാർ സമ്മേളനത്തിൽ പ​െങ്കടുക്കും. 26 രാഷ്​ട്രത്തലവന്മാരും പ്രധാനമന്ത്രിമാരും ഉൾപ്പെടെയുള്ള 2000ത്തിലധികം പ്രതിനിധി സംഘത്തെ അഭിസംബാധന ചെയ്​ത്​ അദ്ദേഹം സംസാരിക്കും.

നരേന്ദ്രമോദിയുടെ രണ്ടാമത്തെ സന്ദർശനമാണ്​ ഇത്​. 2015 ആഗസ്​റ്റിലായിരുന്നു അദ്ദേഹത്തി​​​െൻറ ആദ്യ സന്ദർശനം. യു.​എ.​ഇ​യു​ടെ ഇ​ന്ത്യ​യി​ലെ നി​േ​ക്ഷ​പം 11 ബി​ല്യ​ൻ ഡോ​ള​റാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്ന്​ സ്​ഥാനപതി അ​ഹ്​​മ​ദ്​ ആ​ൽ ബ​ന്ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more