1 GBP = 104.21

മോദിക്കെതിരെ ലണ്ടനിൽ വൻ പ്രതിഷേധം; പാർലമെന്റിന് മുന്നിൽ തടിച്ച് കൂടിയത് ആയിരക്കണക്കിന് ആളുകൾ

മോദിക്കെതിരെ ലണ്ടനിൽ വൻ പ്രതിഷേധം; പാർലമെന്റിന് മുന്നിൽ തടിച്ച് കൂടിയത് ആയിരക്കണക്കിന് ആളുകൾ

ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകൾ പാർലമെന്റ് ചത്വരത്തിൽ തടിച്ച് കൂടി. കത്വ, ഉ​ന്നാ​വ്​ സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യാ​തി​ർ​ത്തി ക​ട​ന്നും പ്ര​തി​ഷേ​ധം പു​ക​യു​ന്നു. ത​​​െൻറ രാ​ജ്യ​ത്ത്​ ര​ണ്ട്​ നി​ഷ്​​ഠു​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നി​ട്ടും നി​ശ്ശ​ബ്​​ദ​ത തു​ട​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യാ​ണ്​ ല​ണ്ട​നി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. ക​ഠ്​​വ പെൺകുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സും മോദിയ്ക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധം നടന്നത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്‌ളക്‌സുമായി ഓടിയിരുന്നു.

ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
‘കൊലയാളി മോ​ദി തി​രി​ച്ചു​പോ​കൂ, ഞ​ങ്ങ​ൾ മോ​ദി​യു​ടെ വെ​റു​പ്പി​​​െൻറ​യും വി​ദ്വേ​ഷ​ത്തി​​​െൻറ​യും രാ​ഷ്​​ട്രീ​യ​ത്തി​ന്​ എ​തി​രാ​ണ്​’ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ്​ ഡൗ​ണി​ങ്​ സ്​​ട്രീ​റ്റി​നും ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​​െൻറി​നും പു​റ​ത്ത്​ ജ​നം മോ​ദി​ക്കെ​തി​രെ അ​ണി​നി​ര​ന്ന​ത്.

വ​ർ​ധി​ച്ചു​വ​രു​ന്ന സ്​​ത്രീ​പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ നീ​തി അ​ന്യ​മാ​കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ്​ അ​ഭി​ഭാ​ഷ​ക​ൻ ന​വീ​ന്ദ്ര സി​ങ്​ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ലു​വ​ർ​ഷ​മാ​യി മോ​ദി ഭ​രി​ക്കു​ന്നു. എ​ന്നാ​ൽ, സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ പീ​ഡ​ന​ക്കേ​സു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​​​െൻറ ന​യം മാ​റി​യി​ട്ടി​ല്ലെ​ന്നും സി​ങ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം മോ​ദി ര​ണ്ടാം​ത​വ​ണ​യാ​ണ്​ ബ്രി​ട്ട​നി​ലെ​ത്തു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പീ​ഡ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത്​ ഇ​ന്ത്യ​യെ ഭി​ന്നി​പ്പി​ക്കു​മെ​ന്ന്​ ഭ​യ​ക്കു​ന്ന​താ​യി പ്ര​തി​ഷേ​ധ​ക​ർ വി​ല​യി​രു​ത്തി.

യു.കെയിലെ ഇന്ത്യന്‍ സമൂഹത്തെക്കൂടാതെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീകള്‍ക്കും, ദലിത്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങളില്‍ മോദി നേരിട്ട് മറുപടി പറയണമെന്നാണ് ഇവരുടെ ആവശ്യം.ബ്രിട്ടീഷ് വിമന്‍ ഓര്‍ഗനൈസേഷന്‍, കാസ്റ്റ് വാച്ച് യു.കെ, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ രംഗത്തുള്ളത്. ‘ബലാത്സംഗ സംസ്‌കാരം’, ‘ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള സംരക്ഷണം’ എന്നിവയെ എതിര്‍ത്തുകൊണ്ട് മോദിക്ക് കത്തുനല്‍കാനും 50 വനിതാ ആക്ടിവിസ്റ്റുകളും വിദ്യാഭ്യാസ രംഗത്തുള്ളവരും പദ്ധതിയിട്ടിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more