1 GBP = 103.33

മോദി ഫ്രാന്‍സില്‍: മാക്രോണുമായി ഇന്ന് കൂടിക്കാഴ്ച

മോദി ഫ്രാന്‍സില്‍: മാക്രോണുമായി ഇന്ന് കൂടിക്കാഴ്ച

യൂറോപ്യന്‍ പര്യടനത്തിന്റെ മൂന്നാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി. സ്‌പെയിന്‍, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി പാരിസെലത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി ഇന്നു ചര്‍ച്ച നടത്തും.

വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മോദി പാരീസിലെത്തിയത്. യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ കേന്‍, തുടങ്ങിയ പ്രമുഖരെയും മോദി സന്ദര്‍ശിച്ചിരുന്നു.

പുതിയ ഭീകരാവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ ഇന്നത്തെ മോദിമാക്രോണ്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഫ്രാന്‍സുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം കുറിച്ചതായി മോദി ട്വിറ്ററിലൂടെ അറിയിച്ചു. ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, റഷ്യ എന്നിവിടങ്ങളിലാണ് മോദി ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more