1 GBP = 104.24

ലണ്ടനില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്ത്

ലണ്ടനില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്ത്

ന്യൂഡല്‍ഹി: ലണ്ടനില്‍ സന്ദര്‍ശനം നടത്തവെ ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ പതിഷേധവുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ രംഗത്ത്. വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിന് വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ കമ്പനികളില്‍ നിന്ന് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനെകതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡോക്ടര്‍മാരെ അടച്ചാക്ഷേപിക്കുന്നതിലൂടെ അന്താരാഷ്ട്ര വേദിയില്‍ ഡോക്ടര്‍മാരുടെ സമൂഹത്തെ ഒന്നാകെ കരിപൂശുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധത്തെയും വിശ്വാസത്തെയുമാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം ബാധിക്കുക എന്നും, മെഡിക്കല്‍ ടൂറിസം, ഔഷധ നിര്‍മാണം തുടങ്ങിയ രംഗങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗത്തിന് കടുത്ത ആഘാതം സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.

മോദി സര്‍ക്കാരില്‍ അഴിമതിക്കാര്‍ ഉള്ളതുപോലെ ഡോക്ടര്‍മാര്‍ക്കിടയിലും അത്തരക്കാര്‍ ഉണ്ടാകുമെന്ന് വിചാരിക്കുന്നത് ശരിയല്ലെന്നും, രാജ്യത്തെ പ്രധാനമന്ത്രി സ്വന്തം പൗരന്‍മാരെ മോശമായി ചിത്രീകരിക്കാന്‍ ഒരു അന്തര്‍ദേശീയ വേദി ഉപയോഗിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more