1 GBP = 103.61
breaking news

മിന്നലാക്രമണത്തിന് സെെന്യം ആവശ്യപ്പെട്ടിട്ടും മൻമോഹൻ സിംഗ് ധെെര്യം കാണിച്ചില്ല: മോദി

മിന്നലാക്രമണത്തിന് സെെന്യം ആവശ്യപ്പെട്ടിട്ടും മൻമോഹൻ സിംഗ് ധെെര്യം കാണിച്ചില്ല: മോദി

വഡോദര: മിന്നലാക്രമണത്തിന് ഉത്തരവിടാൻ എന്തുകൊണ്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ധെെര്യം കാണിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബയ് ഭീകരാക്രമണത്തിന് പിന്നാലെ മിന്നലാക്രമണം നടത്താൻ വ്യോമസേന പ്രധാനമന്ത്രിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ അതിന് അനുവാദം നൽകാൻ അന്നത്തെ സർക്കാരിന് ധെെര്യമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ട പ്രചാരണത്തിനായി ഗുജറാത്തിലെ വഡോദരയിൽ എത്തിയ മോദി ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യത്തിൽ മൻമോഹൻ സിംഗിന് ആരാണ് ഉപദേശം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. ” മുംബയ് ഭീകരാക്രമണം നടന്നതിന് പിന്നാലെ അന്നത്തെ വ്യോമസേനയിലെ ചില ഉദ്യോഗസ്ഥർ മിന്നലാക്രമണം നടത്തണം എന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അതിനുള്ള ധെെര്യം കാണിക്കാൻ അന്നത്തെ സർക്കാരിനായില്ല”- മോദി പറഞ്ഞു.

”ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടിയായി എന്റെ സർക്കാ‌ർ മിന്നലാക്രമണം നടത്തി. അവരുടെ അതിർത്തി കടന്ന് തീവ്രവാദി ക്യാമ്പുകളും ലോഞ്ച് പാഡുകളും തകർക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ആളപായം ഇല്ലാതെയാണ് ഇന്ത്യൻ സെെന്യം തിരിച്ചെത്തിയത്. എന്നാൽ മിന്നലാക്രമണത്തിലൂടെ പാകിസ്ഥാന് കനത്ത പ്രഹരം ഏൽപ്പിക്കാനും ഇന്ത്യയ്‌ക്കായി. ഇതാണ് എൻ.ഡി.എ ഗവൺമെന്റും യു.പി.എ ഗവൺമെന്റും തമ്മിലുള്ള വ്യത്യാസം”- അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more