1 GBP = 104.00

പിഴയും പോയിന്റുകളും ഇരട്ടിയാണെങ്കിലും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല

പിഴയും പോയിന്റുകളും ഇരട്ടിയാണെങ്കിലും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല

കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതല്‍ കര്‍ശനമാക്കിയ നിയമം കാറ്റില്‍ പറത്തിക്കൊണ്ടാണ് വാഹനമോടിക്കുന്നവര്‍ റോഡിലിറങ്ങുന്നത്. നൂറ് പൗണ്ട് പിഴയും മൂന്ന് പെനാല്‍റ്റി പോയിന്റുമെന്നത് ഇരട്ടിയാക്കി 200 പൗണ്ട് പിഴയും 6 പെനാല്‍റ്റി പോയിന്റുമാക്കിയാണ് സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്. എന്നാല്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഇല്ലെന്നാണ് ആര്‍ എ സി നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

താങ്ങുളുടെയോ മറ്റുള്ളവരുടെയോ സുരക്ഷ കാര്യമാക്കാതെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഭീതി ജനകമാണെന്നാണ് ആര്‍ എ സി വക്താവ് പറയുന്നത്. ഡ്രൈവര്‍മാരില്‍ നടത്തിയ പഠനത്തില്‍ മൊബൈലില്‍ സംസാരിക്കുന്നതിന് പുറമേ മെസ്സേജ് അയക്കാനും ട്വീറ്റ് ചെയ്യാനും ഫേസ്ബുക്ക് നോക്കാനുമൊക്കെ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നു. എന്തിനേറെ ഫോട്ടോ എടുക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്യാനുമൊക്കെ ചില വിരുതന്മാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്.

ഏകദേശം ഒന്‍പത് മില്യണ്‍ ആളുകള്‍ ഈ നിയമം കാറ്റില്‍പ്പറത്തുന്നുവെന്ന് ആര്‍ എ സി വക്താവ് പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ആര്‍ എ സി നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഇതിലും കുറവായിരുന്നു. നിയമം കര്‍ശനമാക്കിയിട്ടും സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. സര്‍ക്കാരും പോലീസും റോഡ് സുരക്ഷാ വിഭാഗവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ എ സി അഭിപ്രായപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more