1 GBP = 103.75

എം.എം.സി.എ സ്‌പോർട്സും; യുക്മ കേരളപൂരം വള്ളംകളിയുടെ റോഡ് ഷോയ്ക്ക് സ്വീകരണവും ജൂൺ 9 ന് മാഞ്ചസ്റ്ററിൽ…

എം.എം.സി.എ സ്‌പോർട്സും; യുക്മ കേരളപൂരം വള്ളംകളിയുടെ റോഡ് ഷോയ്ക്ക് സ്വീകരണവും ജൂൺ 9 ന് മാഞ്ചസ്റ്ററിൽ…
സജി സെബാസ്റ്റ്യൻ
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ വാർഷിക കായിക മത്സരങ്ങൾ അടുത്ത ശനിയാഴ്ച(09/06/18) വിഥിൻഷോ ഹോളി ഹെഡ്ജ് പാർക്കിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. എം.എം.സി.എ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് റിസപ്ഷൻ കുട്ടികൾ മുതൽ മാതാപിതാക്കൾ ഉൾപ്പെടെ പല ഗ്രൂപ്പുകളിലായി  വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കും. അത് ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളാണ്  അന്നേ ദിവസം നടക്കുക. രാവിലത്തെ മത്സരങ്ങൾക്ക് ശേഷം ഉച്ചഭക്ഷണത്തിന്റെ ഇടവേളയുണ്ടാകും.
ഉച്ചഭക്ഷണത്തിന് ശേഷം 3 മണിക്ക് ഇൻഡോർ മത്സരങ്ങൾ ആരംഭിക്കും.വിഥിൻഷോ ലൈഫ് സ്റ്റൈൽ സെന്ററിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. റമ്മി കളി, ചെസ്, കാരംസ് തുടങ്ങിയ ഇനങ്ങളാണ് ഇൻഡോർ മത്സരങ്ങളിൽ ഉൾപ്പെടുന്നത്.
യുക്മ സംഘടിപ്പിക്കുന്ന കേരള പൂരം – 2018 മത്സരവള്ളംകളിയുടെ പ്രചരണാർത്ഥം നടക്കുന്ന റോഡ് ഷോയ്ക്ക് എം.എം.സി.എയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.  വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന എം.എം.സി.എ ടീമംഗങ്ങളും അസോസിയേഷനിലെ മറ്റെല്ലാവരും ചേർന്ന് വൈകുന്നേരം 5 മണിക്ക് വിഥിൻഷോ ലൈഫ് സ്റ്റൈൽ സെന്ററിൽ വച്ച്  വമ്പിച്ച സ്വീകരണമാണ് ഒരുക്കുന്നത്. റോഡ് ഷോയുടെ ക്യാപ്റ്റൻ ശ്രീ.ടിറ്റോ തോമസ്, വൈസ് ക്യാപ്റ്റൻ
ശ്രീ. ജിജോ മാധവപ്പള്ളിൽ, യുക്മ പ്രസിഡന്റ് ശ്രീ.മാമ്മൻ ഫിലിപ്പ്, നാഷണൽ കമ്മിറ്റിയംഗം  ശ്രീ. തമ്പി ജോസ്,  റീജിയൻ പ്രസിഡന്റ്
ശ്രീ.ഷീജോ വർഗ്ഗീസ്, ജോയിൻറ് സെക്രട്ടറി ശ്രീ. ഹരികുമാർ.പി.കെ. റീജിയനിലെ മറ്റ് അസോസിയേഷൻ ഭാരവാഹികൾ, എം.എം.സി.എ ഭാരവാഹികൾ  തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ സംബന്ധിക്കും.
എം.എം.സി.എ യുടെ സ്പോർട്സ് ഡേയിലേക്കും, യുക്മ വള്ളംകളിയുടെ റോഡ് ഷോയിലേക്കും  എല്ലാ അസോസിയേഷൻ കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ടീം എം.എം.സി.എ ജനറൽ സെക്രട്ടറി ജനീഷ് കുരുവിള അറിയിക്കുന്നു.
ഔട്ട് ഡോർ മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
HOLY HEDGE PARK,
WYTHENSHAWE,
MANCHESTER,
M22 4GP.
ഇൻഡോർ മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
LIFE STYLE CENTER,
WOODH0USE LANE,
PORTWAY,
M22 1QW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more