അലക്സ് വർഗ്ഗീസ്
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ (നവംബർ 25) ശനിയാഴ്ച വിഥിൻഷോ സെന്റ്. ജോൺസ് സ്കൂളിൽ വച്ച് നടക്കും. രാവിലെ 10.30 ന് ഉദ്ഘാടന സമ്മേളനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതമാശംസിക്കുന്ന യോഗത്തിൽ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മുൻ പ്രസിഡന്റുമാരായ റെജി മടത്തിലേട്ട്, കെ.കെ. ഉതുപ്പ്, മനോജ് സെബാസ്റ്റ്യൻ, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ബോബി ആലഞ്ചേരി സന്ദേശം നല്കും. വൈസ് പ്രസിഡൻറ് ഹരികുമാർ പി.കെ നന്ദി പ്രകാശിപ്പിക്കും.
തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങൾ ആരംഭിക്കും. ഡ്രോയിംഗ്, പ്രസംഗ മത്സരം, ഇംഗ്ലീഷ് സ്പെല്ലിംഗ് ടെസ്റ്റ്, ഫാൻസിഡ്രസ്സ് തുടങ്ങിയ മത്സരങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിട്ടള്ളത്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ രാവിലെ 10.30 ന് തന്നെ എത്തിച്ചേർന്ന് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ട്രഷറർ സാബു ചാക്കോ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ, കമ്മിറ്റിയംഗങ്ങളായ ലിസി എബ്രഹാം, ജോബി തോമസ്, ബിജു. പി.മാണി, റോയ് ജോർജ്, മോനച്ചൻ ആന്റണി, ആഷൻ പോൾ, ജോബി മാത്യു, കുര്യാക്കോസ് ജോസഫ്, ജോബി രാജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കും. അസോസിയേഷന്റെ ശിശുദിനാഘോഷ പരിപാടികളിലേക്ക് ഏവരേയും ടീം എം.എം.സി.എയ്ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക:-
അലക്സ് വർഗ്ഗീസ് – O7985641921
ജനീഷ് കുരുവിള – O7727683941
സാബു ചാക്കോ – O7853302858
പരിപാടി നടക്കുന്ന സ്കൂളിന്റെ വിലാസം:-
ST. JOHNS SCHOOL,
WOODHOUSE LANE,
WYTHENSHAWE,
MANCHESTER,
M22 9NW.
click on malayalam character to switch languages